Monday, 23 December 2024

ഇംഗ്ലണ്ടിൽ ഇന്ന് മുതൽ വൺ മീറ്റർ പ്ളസ് സോഷ്യൽ ഡിസ്റ്റൻസിംഗ്. റെസ്റ്റോറൻറുകളും പബുകളും ഹെയർ ഡ്രസേഴ്സും തുറക്കും

ബ്രിട്ടണിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു മുതൽ നിലവിൽ വരും ഇംഗ്ലണ്ടിൽ വൺ മീറ്റർ പ്ളസ് സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കും. സാധ്യമായ ഇടങ്ങളിലെല്ലാം 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. അല്ലാത്തയിടങ്ങളിൽ ഒരു മീറ്റർ അകലം പാലിച്ചാലും മതിയാകും. ഇവിടങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ മറ്റു നടപടികൾ സ്വീകരിച്ചിരിക്കണമെന്ന് ഗവൺമെൻ്റ് നിഷ്കർഷിച്ചിട്ടുണ്ട്. ഫേസ്മാസ്ക്, ഹാൻഡ് വാഷിംഗ്, സ്ക്രീനുകൾ, സമയ നിയന്ത്രണം എന്നിവയടക്കമുള്ള ആവശ്യമുള്ളിടങ്ങളിൽ നടപ്പാക്കണം.

ഒരു വീട്ടിൽ മറ്റൊരു കുടുംബത്തിൽ നിന്നുള്ളവർക്ക് ഇൻഡോർ സന്ദർശനം നടത്താനും ജൂലൈ 4 മുതൽ അനുമതി നല്കിയിട്ടുണ്ട്. ഇൻഡോറിൽ രണ്ടു കുടുംബങ്ങളിൽ കൂടുതൽ അനുവദനീയമല്ല. ഇതിൽ എത്രയംഗങ്ങൾ ഉണ്ടാവാമെന്നതിൽ പരിധിയില്ല. ഓവർ നൈറ്റ് ഒന്നിച്ച് കഴിയാനും അനുമതിയുണ്ട്. എന്നാൽ ഔട്ട് ഡോറുകളിൽ രണ്ടിലേറെ കുടുംബങ്ങൾക്ക് കൂടിക്കാണാം. ഇവർ ഗ്രൂപ്പുകളായി തിരിഞ്ഞ് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം. ഗ്രൂപ്പുകളിൽ ആറിൽ കൂടുതൽ പേർ പാടില്ല.

റെസ്റ്റോറൻ്റുകളും പബുകളും ജൂലൈ 4 മുതൽ പ്രവർത്തിക്കും. ഹെയർ ഡ്രസേഴ്സിനും തുറക്കാൻ അനുമതിയുണ്ട്. എല്ലാ കുട്ടികളും സെപ്റ്റംബറിൽ സ്കൂളിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 137 പേർ കൊറോണ മൂലം മരണമടഞ്ഞു. പുതിയതായി 645 ഇൻഫെക്ഷനുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

 

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News