Thursday, 23 January 2025

വോൾവർഹാംപ്ടണിൽ രണ്ട് പാരാമെഡിക്സിന് കുത്തേറ്റു. സംഭവം കോൾ ഔട്ട് അറ്റൻഡ് ചെയ്യുന്നതിനിടയിൽ

വോൾവർഹാംപ്ടണിൽ രണ്ട് പാരാമെഡിക്സിന് കുത്തേറ്റു. കോൾ ഔട്ട് അറ്റൻഡ് ചെയ്യുന്നതിനിടയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം. സ്റ്റീഫൻസ്‌ ക്ളോസിലുള്ള ഒരു വീട്ടിൽ മെഡിക്കൽ സഹായം നല്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 52 കാരനെ സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്തു. പാരാമെഡിക്സ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഒറ്റയ്ക്ക് വീട്ടിൽ താമസിച്ചിരുന്നയാളുടെ സുരക്ഷയിൽ ആശങ്കയുയർന്നതിനെ തുടന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പാരാമെഡിക്സ് രണ്ടു പോലീസുകാരോടൊപ്പം എത്തി ഡോർ പാനൽ നീക്കം ചെയ്ത് അകത്തു കയറി. വീടിനുള്ളിൽ കടന്ന പാരാമെഡിക്സിനെ ഇയാൾ കുത്തി പരിക്കേൽപ്പിച്ചു. ഇവരുടെ നിലവിളി കേട്ടെത്തിയ പോലീസ് ടേസർ ഉപയോഗിച്ച് അക്രമിയെ കീഴ്പ്പെടുത്തി.

തുടർന്ന് മൂന്ന് ആംബുലൻസുകൾ, രണ്ട് എയർ ആംബുലൻസുകൾ എന്നിവ അടിയന്തിരമായി എത്തി പാരാമെഡിക്സിന് ഫസ്റ്റ് എയ്ഡ് നല്കി ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു.

Other News