Thursday, 21 November 2024

ഹോങ്കോങ് സെക്യൂരിറ്റി ലോയുടെ കാര്യത്തിൽ ഇടപെടരുതെന്ന് ബ്രിട്ടന് ചൈനയുടെ മുന്നറിയിപ്പ്

ഹോങ്കോങ് സെക്യൂരിറ്റി ലോയുടെ കാര്യത്തിൽ ഇടപെടരുതെന്ന് ബ്രിട്ടന് ചൈനയുടെ മുന്നറിയിപ്പ് നല്കി. ആവശ്യമെങ്കിൽ ഹോങ്കോങ് പൗരന്മാർക്ക് ബ്രിട്ടീഷ് പൗരത്വത്തിനുള്ള വഴി തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ചൈനീസ് അംബാസഡർ ലീ സിയാമിങ്ങ് ഇക്കാര്യത്തിൽ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ബ്രിട്ടൺ അനാവശ്യ ഇടപെടൽ നടത്തുകയാണെന്ന ആരോപണം ഫോറിൻ സെക്രട്ടറി ഡോമനിക് റാബ് നിഷേധിച്ചു. ഹോങ്കോങിൻ്റെ സ്വതന്ത്ര ഭരണാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് സെക്യൂരിറ്റി ലോയെ എതിർക്കുന്നവർ പറയുന്നു.

നാഷണൽ സെക്യൂരിറ്റി ലോയുമായി ബന്ധപ്പെട്ട് ചൈനയും ഹോങ്കോങ്ങും തമ്മിലുള്ള ബന്ധം വഷളാകുന്ന സ്ഥിതിയുണ്ടായാൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് ബ്രിട്ടൺ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ ഹോങ്കോങ്ങിലെ മൂന്ന് മില്യൺ ജനങ്ങൾക്ക് ബ്രിട്ടണിൽ താമസിക്കാനും ജോലി ചെയ്യാനും അനുവാദം നല്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞത്. ഇവർക്ക് തുടർന്ന് ബ്രിട്ടണിൽ പൗരത്വം നേടാനും സാധിക്കും. ഇതിനായി ബ്രിട്ടീഷ് ഇമിഗ്രേഷൻ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത് നടത്താൻ ബ്രിട്ടൺ തയ്യാറെന്നും ബോറിസ് സൂചിപ്പിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിസാ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.

ചൈന നടപ്പാക്കിയ സെക്യൂരിറ്റി ലോ അനുസരിച്ച് അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവും പത്രപ്രവർത്തന സ്വാതന്ത്യവും നിഷേധിക്കപ്പെടുമെന്ന് ഹോങ്കോങ്ങിലെ പൗരന്മാർ ഭയപ്പെടുന്നു. കൂടാതെ ചൈനീസ് സെക്യൂരിറ്റി സർവീസുകൾ ഹോങ്കോങ്ങിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാനും സാധ്യതയുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങളാണ് ഹോങ്കോങ്ങിൽ അരങ്ങേറുന്നത്.

ഹോങ്കോങ്ങിൻ്റെ സ്വാതന്ത്യത്തിലുള്ള കടന്നുകയറ്റവും സ്വയം ഭരണാവകാശത്തിനുള്ള അവകാശം നിഷേധിക്കലുമാണ് പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ചൈന ചെയ്യുന്നതെന്ന് ദി ടൈംസ്, സൗത്ത് ചൈനാ മോർണിംഗ് പോസ്റ്റ് എന്നിവയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബോറിസ് ജോൺസൺ പറഞ്ഞിരുന്നു. ഹോങ്കോങ്ങുമായി ബ്രിട്ടന് സുദൃഡമായ ബന്ധമാണ് ഉള്ളതെന്നും ഇരു ജനതകളും തമ്മിലുള്ള ഐക്യവും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്നും ബോറിസ് വ്യക്തമാക്കി.

1997 ലാണ് ബ്രിട്ടൻ്റെ നിയന്ത്രണത്തിലായിരുന്ന ഹോങ്കോങ്ങിനെ ചൈനയ്ക്ക് വിട്ടുകൊടുത്തത്. 1997 ന് മുൻപ് ജനിച്ച എല്ലാ ഹോങ്കോങ്ങുകാർക്കും ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ടിന് അർഹതയുണ്ട്. ഇതുള്ളവർക്ക് 12 മാസം യുകെയിൽ താമസിച്ച് ജോലി ചെയ്യാം. ഇവ പുതുക്കി നല്കി ബ്രിട്ടീഷ് പൗരത്വത്തിലേയ്ക്ക് മാറാൻ വിസാ നിയമങ്ങൾ മാറ്റുന്നതിലൂടെ കഴിയും. നിലവിൽ 350,000 ഹോങ്കോങ്ങുകാർക്ക് ബ്രിട്ടീഷ് നാഷണൽ ഓവർസീസ് പാസ്പോർട്ടുണ്ട്. ഇതു കൂടാതെ 2.6 മില്യൺ പൗരന്മാർക്ക് കൂടി ഇത് ലഭിക്കാൻ യോഗ്യതയുണ്ട്.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News