Monday, 13 January 2025

ലെസ്റ്ററിലെ ഇൻഫെക്ഷൻ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ഇംഗ്ലണ്ടിൽ ആറിടങ്ങളിൽ പുതിയ ഇൻഫെക്ഷനുകളിൽ വർദ്ധനവ്. ലോക്കൽ ലോക്ക് ഡൗണിന് സാധ്യത

ലോക്കൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ ലെസ്റ്ററിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ഏറ്റവും കൂടിയ നിരക്കിൽ രോഗ വ്യാപനം ഉണ്ടായതിനെ തുടർന്ന് ഇവിടെ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയായിരുന്നു. ജൂൺ 28 ന് മുൻപു വരെയുള്ള ഏഴ് ദിവസങ്ങളിൽ 100,000 ന് 140 - 141 എന്ന അനുപാതത്തിലായിരുന്നു കൊറോണ ബാധിച്ചവരുടെ എണ്ണം. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനു ശേഷമുള്ള പുതിയ വിവരങ്ങൾ അനുസരിച്ച് ഇത് 100,000 ന് 117 ആയി കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിൽ ആറിടങ്ങളിൽ പുതിയ ഇൻഫെക്ഷനുകളിൽ വർദ്ധനവ് ഉണ്ടായതായി പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇവിടങ്ങളിൽ ലോക്കൽ ലോക്ക് ഡൗണിന് സാധ്യതയുണ്ട്.

മെതി ടിഫിൽ ഇൻഫെക്ഷൻ 100,000 ന് 9.95 എന്നത് 179.03 ആയി ഉയർന്നു. ഇവിടെ സെൻ്റ് മെറിൻ മീറ്റ് പ്ളാൻ്റിൽ 130 വർക്കേഴ്സ് കൊറോണ പോസിറ്റീവായതു മൂലമാണിത്. നോസ്ലിയിൽ 6.02 നിന്ന് 20. 06 ആയും ബോൾട്ടണിൽ 15.77 ൽ നിന്ന് 23.48 ആയും ഷെഫീൽഡിൽ 20.06 ൽ നിന്ന് 24.38 ആയും ഉയർന്നിട്ടുണ്ട്. ഡോൺകാസ്റ്ററിൽ 17.39 ആയിരുന്ന ഇൻഫെക്ഷൻ 21.25 എന്ന തോതിലേയ്ക്ക് വർദ്ധിച്ചു. ബ്ളാക്ക്പൂളിൽ 10.77 ൽ നിന്നും 13.64ലേയ്ക്ക് ഇൻഫെക്ഷൻ നിരക്ക് കൂടിയിട്ടുണ്ട്.

Other News