Wednesday, 22 January 2025

ഹെറ്റ്ഫോർഡ് ഷയറിലെ ഫാമിൽ 73 വർക്കേഴ്സ് കൊറോണ പോസിറ്റീവ്. 200 പേരോട് സെൽഫ് ഐസൊലേറ്റ് ചെയ്യുവാനാവശ്യപ്പെട്ടു

കൊറോണ ബാധയെ തുടർന്ന് ഹെറ്റ്ഫോർഡ് ഷയറിലെ ഫാമിൽ 200 ഓളം വർക്കേഴ്സിനോട് സെൽഫ് ഐസൊലേറ്റ് ചെയ്യുവാനാവശ്യപ്പെട്ടു. ഇവിടെ ജോലി ചെയ്തിരുന്ന 73 വർക്കേഴ്സ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതിനെ തുടർന്നാണിത്. വെജിറ്റബിൾ പ്രൊഡ്യൂസേഴ്സായ A S Green and Company ഇതേത്തുടർന്ന് ലോക്ക് ഡൗൺ ചെയ്തു. ഇവരിൽ നിന്നുള്ള രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ചവരെ ഫാമിലെ മൊബൈൽ ഹോമുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. ഫുഡും മറ്റ് അത്യാവശ്യ സർവീസുകളും ഹെറ്റ് ഫോർഡ് ഷയർ കൗൺസിൽ, ഫാമിലേയ്ക്ക് എത്തിച്ചു നല്കുന്നുണ്ട്.

ഫാമിലെ കൊറോണ വ്യാപനത്തെ തുടർന്നുള്ള സാഹചര്യം നേരിടാൻ ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾക്ക് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നേതൃത്വം നല്കുന്നുണ്ട്. ഫാമിലെ വിളകളും ഫലങ്ങളും ശേഖരിക്കുകയും അവ പായ്ക്ക് ചെയ്യുകയുമാണ് ഇവിടെ നടന്നു വന്നിരുന്നത്. ഫുഡിലൂടെയോ അതിൻ്റെ പാക്കേജിംഗിലൂടെയോ കോവിഡ് പകരാൻ സാധ്യത വളരെ കുറവാണെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് പറഞ്ഞു. ബീൻസും ബ്രോക്ക്ലിയുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. 

Crystal Media Evening News Sunday July 12, 2020

 

Other News