Thursday, 07 November 2024

യുകെയുടെ പോസ്റ്റ് ബ്രെക്സിറ്റ് ഇമിഗ്രേഷൻ സിസ്റ്റം പ്രഖ്യാപിച്ചു. ഹെൽത്ത് ആൻഡ് കെയർ സെക്ടറിൽ ജോലിയ്ക്കായി വരുന്നവർക്ക് ഫാസ്റ്റ് ട്രാക്ക് വിസാ സംവിധാനം ഒരുക്കും

യുകെയുടെ പോസ്റ്റ് ബ്രെക്സിറ്റ് ഇമിഗ്രേഷൻ സിസ്റ്റം ഹോം സെക്രട്ടറി പ്രിതി പട്ടേൽ പ്രഖ്യാപിച്ചു. മികച്ചതും കഴിവുറ്റതുമായ മാൻപവർ ബ്രിട്ടണിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉളളതാണ് പുതിയ നയം. ഇത് 2021 ജനുവരി 1 മുതൽ നിലവിൽ വരും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും തുല്യപരിഗണന നല്കുന്ന രീതിയിലാണ് പുതിയ പോയിൻ്റ് ബേയ്സ്ഡ് സിസ്റ്റം നടപ്പാക്കുന്നത്.

ഹെൽത്ത് ആൻഡ് കെയർ സെക്ടറിൽ ജോലിയ്ക്കായി വരുന്നവർക്ക് ഫാസ്റ്റ് ട്രാക്ക് വിസാ സംവിധാനം ഒരുക്കുമെന്ന് ഹോം സെക്രട്ടറി ഹൗസ് ഓഫ് കോമൺസിനെ അറിയിച്ചു. മനുഷ്യത്വപരവും സാമാന്യ ബോധത്തോടെയുള്ള ഇമിഗ്രേഷൻ സംവിധാനമാണ് ബ്രെക്സിറ്റിനു ശേഷം ബ്രിട്ടണിൽ നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോ- സ്കിൽഡ് വർക്കേഴ്സ് ബ്രിട്ടണിൽ എത്തുന്നത് കുറയ്ക്കുന്നതിനും ഹൈ സ്കിൽഡ് കാറ്റഗറിയിലുള്ളവർക്ക് മുൻഗണന നല്കുന്നതിനും പുതിയ സിസ്റ്റം സഹായകമാകും. ബ്രിട്ടണിൽ എത്തിയതിനു ശേഷം ക്രിമിനൽ കുറ്റങ്ങളിൽ ഒരു വർഷത്തിലേറെ ശിക്ഷ ലഭിക്കുന്നവരെ നാടുകടത്താനും പുതിയ സംവിധാനത്തിൽ വ്യവസ്ഥയുണ്ട്.

Crystal Media News Monday July 13, 2020



ജോലിയ്ക്കായി ബ്രിട്ടണിലേയ്ക്ക് വരാനാഗ്രഹിക്കുന്ന വിദേശ പൗരന്മാർ പുതിയ സിസ്റ്റം അനുസരിച്ച് 70 പോയിൻ്റുകൾ നേടിയിരിക്കണം. ഇവർക്ക് ഓൺലൈനിൽ ഇ-വിസയ്ക്ക് അപേക്ഷിക്കാം. ഒരു അപ്രൂവ്ഡ് സ്പോൺസറിൽ നിന്നുമുള്ള ജോബ് ഓഫർ, നിഷ്കർഷിച്ചിരിക്കുന്ന ലെവലിലുള്ള സ്കിൽ എന്നിവയ്ക്ക് 20 പോയിൻ്റ് വീതവും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യത്തിന് 10 പോയിൻറും ലഭിക്കും. 25,600 പൗണ്ടിനു മുകളിൽ സാലറിയുള്ള ജോലിക്ക് 20 പോയിൻറും ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിലുള്ള ജോബിന് 20 പോയിൻറും കണക്കാക്കും. പിഎച്ച്ഡി ഉള്ളവർക്ക് 20 പോയിൻ്റ് അധികമായി നേടാം.

ഹെൽത്ത് ആൻഡ് കെയർ സെക്ടറിലെ വിസകൾക്ക് ഫീസ് നിരക്ക് കുറയ്ക്കും. വിസകളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയാം. ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ കാറ്റഗറിയിലുള്ളവർ ഇമിഗ്രേഷൻ സർച്ചാർജ് നല്കേണ്ടതില്ല. ഇൻ്റർനാഷണൽ സ്റ്റുഡൻ്റ്സിന് പഠനശേഷം കുറഞ്ഞത് രണ്ടു വർഷം യുകെയിൽ തുടരാം. പുതിയ പോയിൻ്റ് ബേയ്സ്ഡ് സിസ്റ്റവുമായി ബന്ധപ്പെട്ട 130 പേജുള്ള ഡോക്യുമെൻ്റ് ഹോം ഓഫീസിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News