Monday, 23 December 2024

വന്ദേഭാരത് മിഷൻ പ്രകാരം ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് രണ്ടു എയർ ഇന്ത്യാ ഫ്ളൈറ്റുകൾ കൂടി അനുവദിച്ചു. സർവീസുകൾ ജൂലൈ 19, 21 തിയതികളിൽ

വന്ദേഭാരത് മിഷൻ പ്രകാരം ലണ്ടനിൽ നിന്നും രണ്ടു എയർ ഇന്ത്യാ ഫ്ളൈറ്റുകൾ കൂടി കൊച്ചിയിലേയ്ക്ക് സർവീസ് നടത്തും. ജൂലൈ 19നും 21നുമാണ് പ്രത്യേക സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ജൂലൈ 15 ന് ലണ്ടനിൽ നിന്ന് ബെംഗലൂരുവിലേയ്ക്കും ഫ്ളൈറ്റ് സർവീസ് ഉണ്ടാവും. നാളെ മുതൽ ജൂലൈ 22 വരെ ലണ്ടനിൽ നിന്ന് മുംബൈയിലേയ്ക്കും തിരിച്ചും ദിവസേന സർവീസുകളും തുടങ്ങിയിട്ടുണ്ട്. ജൂലൈ 19 മുതൽ 24 വരെ ലണ്ടനും ഡൽഹിയ്ക്കുമിടയിലും ദിവസേന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ്റെ നാലാമത്തെ ഘട്ടത്തിൻ്റെ വിവരങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Crystal Media News Thuesday July 14, 2020

 


 

Other News