Thursday, 07 November 2024

ജൂലൈ 24 മുതൽ ഫേസ്കവറിംഗ് ധരിക്കാത്തവർക്ക് ഷോപ്പുകളിൽ പ്രവേശനം നിഷേധിക്കാൻ സാധ്യത

ജൂലൈ 24 മുതൽ ഫേസ്കവറിംഗ് ധരിക്കാത്തവർക്ക് പ്രവേശനം നിഷേധിക്കാൻ ഷോപ്പുകൾക്ക് അധികാരം നല്കുന്ന രീതിയിൽ ഗൈഡ് ലൈനുകൾ ഗവൺമെൻ്റ് തയ്യാറാക്കാൻ സാധ്യത തെളിയുന്നു. നിയമം ലംഘിക്കുന്ന എല്ലാവരുടെയും മേൽ നടപടിയെടുക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് പോലീസ് ചീഫ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന് ഇക്കാര്യത്തിൽ ഇടപെടാൻ ആവശ്യമായ ബൃഹത്തായ സംവിധാനങ്ങൾ ഇല്ലെന്ന് പോലീസ് ഫെഡറേഷൻ സൂചിപ്പിച്ചു. അവസാന ആശ്രയം എന്ന നിലയിലെ പോലീസിനെ ഇതിനായി ഉപയോഗിക്കാവൂ എന്ന് പോലീസ് ഫെഡറേഷൻ പറഞ്ഞു.

Crystal Media News Tuesday July 14, 2020



ഇംഗ്ലണ്ടിലെ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ജൂലൈ 24 മുതൽ ഫേസ് കവറിംഗ് നിർബന്ധമാക്കുമെന്ന് ഗവൺമെൻ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 100 പൗണ്ട് വരെ ഫൈൻ നല്കുന്ന വിധത്തിലായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. 14 ദിവസത്തിനുള്ളിൽ അടച്ചാൽ ഫൈൻ 50 പൗണ്ടായി കുറയും. സ്കോട്ട്ലൻഡിലും പ്രധാന യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ജെർമ്മനി എന്നിവയും ഷോപ്പുകളിൽ ഫേസ് മാസ്ക് ഉപയോഗം കർശനമാക്കിയിരുന്നു.

കൊറോണ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ജനങ്ങൾക്ക് സുരക്ഷിതമായി ഷോപ്പിംഗ് നടത്തുന്നതിനും ഫേസ്കവറിംഗ് സഹായിക്കുമെന്ന് ഗവൺമെൻ്റ് കരുതുന്നു. ഷോപ്പിംഗിന് എത്തുന്നവരോട് ഫേസ് കവറിംഗ് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കാൻ ഷോപ്പ് സ്റ്റാഫിന് കഴിയുമെങ്കിലും ഇത് ലംഘിക്കുന്നവരുടെ മേൽ നടപടിയെടുക്കാൻ പോലീസിനു മാത്രമേ അധികാരമുള്ളൂ. 11 വയസിൽ താഴെയുള്ള കുട്ടികളെയും ഡിസേബിളിറ്റി കാറ്റഗറിയിൽ ഉള്ളവരെയും ഫേസ് കവറിംഗ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കും

 

 

Other News