Thursday, 21 November 2024

കോവിഡിൻ്റെ ആറു വകഭേദങ്ങൾ ബ്രിട്ടണിലെ സയൻറിസ്റ്റുകൾ കണ്ടെത്തി. ഇവയിലെ വ്യത്യസ്തയുള്ള രോഗലക്ഷണങ്ങൾ നൽകേണ്ട ചികിത്സാ ഏതെന്ന് നിർണയിക്കാൻ സഹായകമാകും

കോവിഡിൻ്റെ ആറു വകഭേദങ്ങൾ ബ്രിട്ടണിലെ സയൻറിസ്റ്റുകൾ കണ്ടെത്തി. ഇവയിലെ വ്യത്യസ്ത രോഗലക്ഷണങ്ങൾ നൽകേണ്ട ചികിത്സാ ഏതെന്ന് നിർണയിക്കാൻ സഹായകമാകും. ലണ്ടൻ കിംഗ്സ് കോളജിലെ റിസർച്ചർമാരാണ് നിർണായകമായ വിവരങ്ങൾ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ടിന് കൈമാറിയത്. ബ്രിട്ടണിൽ വിൻ്റർ ടൈമിൽ കൊറോണ വൈറസ് ഇൻഫെക്ഷൻ്റെ രണ്ടാമതൊരു പീക്കിന് സാധ്യതയുള്ളതിനാൽ ലഭ്യമായ പുതിയ അറിവുകൾ രോഗികളുടെ ജീവൻ രക്ഷിക്കാൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദർ കരുതുന്നു.

തുടർച്ചയായ ചുമയും പനിയും രുചിയും മണവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവയും പ്രധാന രോഗലക്ഷണമാണെങ്കിലും മറ്റ് വ്യത്യസ്തമായ ലക്ഷണങ്ങളും രോഗികളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വിശപ്പില്ലായ്മ, ഡയറിയ, തലവേദന, കൺഷ്യൂഷൻ, മസിൽ വേദന, ശ്വാസ തടസം എന്നിവയും കൊറോണ രോഗലക്ഷണമായി നിരവധി പേരിൽ കാണപ്പെടുന്നതായി പഠനങ്ങൾ പറയുന്നു. അമേരിക്കയിലും ബ്രിട്ടണിലും നടത്തിയ കോവിഡ് ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്ന ആപ്പിലെ ഡേറ്റയുടെ വിശകലനത്തിലൂടെ ചികിത്സയിൽ ഫലപ്രദമായ മാറ്റങ്ങൾ വരുത്താൻ കഴിയും. 1600 ലേറെ പേരിൽ നിന്ന് ഇതിനായി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഏതൊക്കെ കൊറോണ ബാധിതർക്കാണ് ഹോസ്പിറ്റൽ ട്രീറ്റ്മെൻ്റും വെൻറിലേറ്ററിൻ്റെ സഹായവും ആവശ്യമായി വരികയെന്ന് രോഗലക്ഷണത്തിൻ്റെ രീതികളനുസരിച്ച് അനുമാനിക്കാൻ സാധിക്കും.

Other News