Thursday, 07 November 2024

ജിസിഎസ്ഇ, എ ലെവൽ സമ്മർ റിസൾട്ടുകളിൽ കുട്ടികൾ ഇത്തവണ കൂടുതൽ മികച്ച ഗ്രേഡുകൾ നേടും. വിവേചനം ഒഴിവാക്കാൻ എക്സാം റെഗുലേറ്റർ ഇടപെടുന്നു

ഇംഗ്ലണ്ടിലെ ജിസിഎസ്ഇ, എ ലെവൽ സമ്മർ റിസൾട്ടുകളിൽ കുട്ടികൾ ഇത്തവണ കൂടുതൽ മികച്ച ഗ്രേഡുകൾ നേടും. കൊറോണ ലോക്ക് ഡൗൺ മൂലം എക്സാമുകൾ ഇത്തവണ നടത്തിയിരുന്നില്ല. കുട്ടികൾകളുടെ ക്ലാസിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ ടീച്ചർമാർ നല്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തവണ റിസൾട്ടുകൾ പ്രധാനമായും തീരുമാനിക്കുന്നത്. ഉയർന്ന ഗ്രേഡു കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ എ ലെവലിൽ രണ്ടു ശതമാനത്തിൻ്റെയും ജിസിഎസ്ഇയിൽ ഒരു ശതമാനത്തിൻ്റെ വർദ്ധനവ് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ഇത്തവണ മെച്ചപ്പെട്ട ഗ്രേഡുകളിൽ 12 ശതമാനത്തിൻ്റെ വർദ്ധനയാണ് പ്രതീക്ഷിച്ചിരുന്നത്. ടീച്ചർമാർ വളരെ ഉദാരമായി ഗ്രേഡുകൾ നല്കിയെങ്കിലും എക്സാം ബോർഡ് ഇവയെ കഴിഞ്ഞ വർഷത്തെ റിസൾട്ടിനടുത്തുള്ള നിലയിലേയ്ക്ക് കുറയ്ക്കുകയാണ് ചെയ്തത്.

പ്രാഥമിക റിസൾട്ടുകൾ അനുസരിച്ച് മനപ്പൂർവ്വമായ വിവേചനം ഉണ്ടായിട്ടില്ലെന്ന് വാച്ച്ഡോഗ് ഓഫ് ക്വാൽ പറയുന്നു. മൈനോറിറ്റി കമ്യൂണിറ്റികളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളോടും വിവേചനം ഒഴിവാക്കാൻ എക്സാം റെഗുലേറ്റർ ഇടപെടൽ നടത്തിയിട്ടുണ്ട്. എഡ്യൂക്കേഷൻ സെലക്ട് കമ്മിറ്റിയും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കിയിരുന്നു. വ്യക്തിഗത റിസൾട്ടുകൾ അടുത്ത മാസമേ പുറത്തു വരികയുള്ളൂ. ക്ലാസുകളിലെ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ നല്കുന്ന ഗ്രേഡുകളിൽ സംതൃപ്തിയില്ലെങ്കിൽ കുട്ടികൾക്ക് അടുത്ത ടേമിൽ എക്സാം എഴുതാനും സൗകര്യമുണ്ട്.

Other News