കെയർ ഹോമുകളിൽ സന്ദർശകരെ അനുവദിക്കും. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ലോക്കൽ അതോറിറ്റികൾക്ക് അനുവാദം നല്കി
കെയർ ഹോമുകളിൽ സന്ദർശകരെ അനുവദിക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ലോക്കൽ അതോറിറ്റികൾക്ക് അനുവാദം നല്കിയിട്ടുണ്ട്. ലോക്കൽ കൗൺസിലും ലോക്കൽ പബ്ളിക് ഹെൽത്ത് ഡയറക്ടർമാരുമാണ് വിസിറ്റേഴ്സിനെ അനുവദിക്കാൻ പറ്റിയ സുരക്ഷിത സാഹചര്യമുണ്ടോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. കഴിയുന്നതും സ്ഥിരമായി ഒരു വിസിറ്ററെ റസിഡൻ്റിന് കാണാനാണ് അനുവാദം നല്കുന്നത്.
കൊറോണയുടെ കമ്യൂണിറ്റി ട്രാൻസ്മിഷനിൽ കുറവ് വന്നെങ്കിലും കെയർ ഹോമുകളിലെ സ്റ്റാഫുകളും വിസിറ്റേഴ്സും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് നിർദ്ദേശിച്ചു. കഴിയുന്നതും വിസിറ്റുകൾ ഹോമിന് പുറത്ത് നടത്തണമെന്നും ഹാൻഡ് ഷേയ്ക്കും ആലിംഗനവും ഒഴിവാക്കണമെന്നും ഗൈഡൻസിൽ പറയുന്നു. ഗിഫ്റ്റുകൾ കൊണ്ടുവരാൻ അനുവാദമുണ്ടെങ്കിലും ഇവ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്നവ ആയിരിക്കണം. വിസിറ്റർമാർ കഴിയുന്നതും ഫേസ് കവറിംഗ് ധരിക്കണം. കൂടാതെ റിസ്ക് അസസ്മെൻ്റുകളും ഹോമുകൾ നടത്തണം.