Monday, 23 December 2024

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത ലെസ്റ്ററിലെ മൂന്ന് ടെക്സ്റ്റൈൽ കമ്പനികൾക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് എൻഫോഴ്സ്മെൻറ് നോട്ടീസ് നല്കി. ലൂട്ടണിലും ബ്ളാക്ക് ബേണിലും അലർട്ട് ലെവൽ ഉയർത്തി

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത ലെസ്റ്ററിലെ മൂന്ന് ടെക്സ്റ്റൈൽ കമ്പനികൾക്ക് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് എൻഫോഴ്സ്മെൻറ് നോട്ടീസ് നല്കി. ഇൻസ്പെക്ടർമാർ 51 ഫാക്ടറി വിസിറ്റുകൾ നടത്തി. ടെക്സ്റ്റയിൽ ബിസിനസുകളിൽ 34 സ്പോട്ട് ചെക്കിംഗുകളും ചെയ്തു. മൾട്ടി ഏജൻസി ഇൻസ്പെക്ഷനുകളാണ് മിക്കവാറും ബിസിനസുകളിൽ നടന്നത്. ക്ളോത്തിംഗ് ഫാക്ടറികളിൽ ജോലിക്കാർ ചൂഷണത്തിന് വിധേയരാകുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുന്ന ഒരു ഫാക്ടറിയിലെ വർക്കേഴ്സിന് മണിക്കൂറിന് 3.5 പൗണ്ടാണ് നല്കിയിരുന്നത്.

ലെസ്റ്ററിനൊപ്പം ലൂട്ടണിലും ബ്ളാക്ക് ബേണിലും കൊറോണ അലർട്ട് ലെവൽ ഉയർത്തി. ബ്ളാക്ക്ബേണിൽ കഴിഞ്ഞ ഒരാഴ്ചയിലെ കൊറോണ കേസുകളുടെ ശരാശരി രാജ്യത്തെ തന്നെ ഏറ്റവും കൂടിയ നിരക്കിലായിരുന്നു.
 

Other News