Monday, 23 December 2024

ഇംഗ്ലണ്ടിൽ 30 മില്യൺ ആളുകൾക്ക് ഈ വർഷം ഫ്ളു വാക്സിൻ നല്കുമെന്ന് ഗവൺമെൻ്റ്. സൗജന്യമായി നല്കുന്ന വാക്സിൻ 50 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ലഭ്യമാക്കും

ഇംഗ്ലണ്ടിൽ 30 മില്യൺ ആളുകൾക്ക് ഈ വർഷം ഫ്ളു വാക്സിൻ നല്കുമെന്ന് ഗവൺമെൻ്റ് വ്യക്തമാക്കി. സൗജന്യമായി നല്കുന്ന വാക്സിൻ 50 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ലഭ്യമാക്കും. ഷീൽഡിംഗിലുള്ളവർ, അവരോടൊപ്പം താമസിക്കുന്നവർ, സെക്കണ്ടറി സ്കൂളിലെ ആദ്യ വർഷക്കാർ എന്നിവർക്കും വാക്സിൻ നല്കും. ഡയബറ്റിസ്, ഹൃദയ സംബന്ധമായ അസുഖമുള്ളവർ, ആസ്തമ രോഗികൾ എന്നിവർക്കും ഫ്ളു വാക്സിൻ ലഭ്യമാക്കും. വിൻററിൽ ഉണ്ടാകുന്ന ഫ്ളുവിനെ പ്രതിരോധിക്കാനും കൊറോണ കേസുകൾ വർദ്ധിക്കാനുമുള്ള സാഹചര്യവും കണക്കിലെടുത്താണ് ഫ്ളു വാക്സിൻ കൂടുതൽ പേർക്ക് നല്കുന്നത്.

ബ്രിട്ടണിൽ ഉണ്ടാകുന്ന വിൻറർ ഫ്ളു ജീവന് ഭീഷണിയുയർത്താൻ പര്യാപ്തമായ നിലയിലുള്ളതാണ്. എന്നാൽ ഇതോടൊപ്പം കൊറോണയുടെ ആക്രമണവും ഉണ്ടായാൽ ആരോഗ്യസ്ഥിതി ഗുരുതരമാകാൻ സാധ്യത കൂടുതലാണ്. 50 നും 64 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നല്കുന്നതിൻ്റെ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News