Thursday, 19 September 2024

സ്പെയിനിൽ നിന്ന് തിരിച്ചെത്തുന്നവർ ബ്രിട്ടണിൽ 14 ദിവസം സെൽഫ് ഐസൊലേറ്റ് ചെയ്യണം. നിർദ്ദേശം ശനിയാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നു

സ്പെയിനിൽ നിന്ന് തിരിച്ചെത്തുന്നവർ ബ്രിട്ടണിൽ 14 ദിവസം സെൽഫ് ഐസൊലേറ്റ് ചെയ്യണം. നിർദ്ദേശം ശനിയാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നു. ഏതാനും മണിക്കൂറുകളുടെ മാത്രം മുന്നറിയിപ്പ് നൽകിയാണ് ഗവൺമെൻ്റ് പുതിയ നിയന്ത്രണം നടപ്പിലാക്കിയത്. സ്പെയിനിൽ കൊറോണ ഇൻഫെക്ഷനുകളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ രണ്ടു ദിവസത്തിൽ ആയിരത്തോളം ഇൻഫെക്ഷനുകളാണ് റിപ്പോർട്ട് ഇവിടെ ചെയ്യപ്പെട്ടത്. സുരക്ഷിത യാത്രാ ലിസ്റ്റിൽ ഉണ്ടായിരുന്ന രാജ്യങ്ങളുടെ ഗണത്തിൽ നിന്ന് സ്പെയിനെ ബ്രിട്ടീഷ് ഗവൺമെൻറ് നീക്കം ചെയ്തിട്ടുമുണ്ട്. സ്പെയിനിനെ കൂടാതെ കാനറി ഐലൻഡ്, ബാലറിക് ഐലൻഡ് എന്നിവടങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരും ഐസൊലേറ്റ് ചെയ്യണം.

ബ്രിട്ടണിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇന്നലെ മുതൽ നിലവിൽ വന്നു. ഇൻഡോർ ജിമ്മുകൾ, സ്വിമ്മിംഗ് പൂളുകൾ, സ്പോർട്സ് ഫസിലിറ്റികൾ എന്നിവ പ്രവർത്തനമാരംഭിച്ചു. എന്നാൽ ലെഷർ സെക്ടറിലുള്ള ബിസിനസുകളെ സാമ്പത്തിക ഞെരുക്കം ബാധിച്ചിട്ടുണ്ട്. മൂന്നിലൊന്നോളം പബ്ളിക് ഫസിലിറ്റികൾ അടഞ്ഞുകിടക്കുകയാണ്. കർശനമായ ഹൈജീൻ, സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നിവ ഉറപ്പു വരുത്തി വേണം ജിമ്മുകൾ പ്രവർത്തിക്കാനെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. സ്വിമ്മിംഗ്, ജിംനാസ്റ്റിക്സ് അടക്കമുള്ള സ്പോർട്സ് ഫസിലിറ്റികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുത്തണം. കൂടാതെ ആവശ്യത്തിന് വെൻറിലേഷൻ സൗകര്യവും ഉറപ്പാക്കണം. ഇംഗ്ലണ്ടിലെ ഷോപ്പുകളിൽ വെള്ളിയാഴ്ച മുതൽ ഫേസ് കവറിംഗ് ധരിക്കണമെന്ന നിയമം നടപ്പാക്കിയിരുന്നു.

 

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News