Wednesday, 22 January 2025

കോവിഡ് ഫ്രണ്ട് ലൈനിൽ സേവനം ചെയ്യുന്നതിനിടയിൽ കൊറോണമൂലം മരിച്ച 19 എൻഎച്ച്എസ് സ്റ്റാഫുകളുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം നല്കാൻ തീരുമാനമായി

കോവിഡ് ഫ്രണ്ട് ലൈനിൽ സേവനം ചെയ്യുന്നതിനിടയിൽ കൊറോണമൂലം മരിച്ച 19 എൻഎച്ച്എസ് സ്റ്റാഫുകളുടെ കുടുംബങ്ങൾക്ക് ഗവൺമെൻ്റ് ഏർപ്പെടുത്തിയ താത്ക്കാലിക ഇൻഷുറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരം നല്കാൻ തീരുമാനമായി. 60,000 പൗണ്ടാണ് ഇതു പ്രകാരം നല്കുന്നത്. ജൂലൈ 8 വരെ 51 ക്ലെയിമുകളാണ് ഇതുസംബന്ധിച്ച് ലഭിച്ചത്. 32 എണ്ണത്തിൻ്റെ പ്രോസസിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. 540 ഓളം ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വർക്കേഴ്സ് കോവിഡ് സമയത്ത് ഇംഗ്ലണ്ടിലും വെയിൽസിലുമായി മരിച്ചതായാണ് കണക്കാക്കുന്നത്.

ഫ്രണ്ട് ലൈനിൽ ജോലി ചെയ്യവേ കൊറോണ ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നല്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ക്ളെയിമുകൾ കുറവാണെന്ന് കണക്കുകൾ പറയുന്നു. ആവശ്യമായ ബോധവൽക്കരണം ഗവൺമെൻ്റ് നടത്തണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. എൻഎച്ച്എസ് ആൻഡ് സോഷ്യൽ കെയർ ഷോർട്ട് ടേം ലൈഫ് അഷുറൻസ് സ്കീം മെയ് 20 നാണ് ഗവൺമെൻ്റ് പ്രഖ്യാപിച്ചത്.

Other News