Monday, 23 December 2024

ഇംഗ്ലണ്ടിൽ ഓൺലൈൻ വില്പനയ്ക്ക് ടാക്സ് ഏർപ്പെടുത്തുന്ന കാര്യം ട്രഷറി പരിഗണിക്കുന്നു. നീക്കം ഹൈ സ്ട്രീറ്റ് ഷോപ്പുകളുടെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ

ഇംഗ്ലണ്ടിൽ ഓൺലൈൻ വില്പനയ്ക്ക് ടാക്സ് ഏർപ്പെടുത്തുന്ന കാര്യം ട്രഷറി പരിഗണിക്കുന്നതായി ദി ഗാർഡിയൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹൈ സ്ട്രീറ്റ് ഷോപ്പുകളെ സംരക്ഷിക്കുന്നതിനായി ഇക്കാര്യം ചാൻസലർ റിഷി സുനാക്ക് ഗൗരവമായി എടുത്തിട്ടുണ്ട്. കൊറോണ മൂലം ഓൺലൈൻ സൗകര്യങ്ങൾ കസ്റ്റമേഴ്സ് കൂടുതലായി ഉപയോഗപ്പെടുത്തുന്നതുമൂലം ഹൈ സ്ട്രീറ്റിലെ ഷോപ്പുകളിൽ വില്പന കുറയുകയാണ്. ഇതുമൂലം നിരവധി ചെറുകിട ബിസിനസുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. കൂടാതെ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാനും ഇത് ഇടയാക്കും. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇൻ്റർനെറ്റ് ഷോപ്പിംഗിന് ടാക്സ് ഏർപ്പെടുത്താൻ നീക്കം ഉ തുടങ്ങിയിരിക്കുന്നത്. കമ്പനികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ബിസിനസ് റേറ്റിന് സമാനമായ ലെവിയാണ് ഓൺലൈൻ ടാക്സിലൂടെ ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്.

എന്നാൽ ഓൺലൈൻ വില്പനയ്ക്ക് ടാക്സ് ഏർപ്പെടുത്തിയാൽ കൺസ്യൂമേഴ്സ് പ്രോഡക്ടുകൾക്ക് കൂടുതൽ വില നൽകേണ്ട സ്ഥിതി സംജാതമാകുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യവും ലീഡിംഗ് റീട്ടെയിൽ ലോബി ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ബ്രിട്ടണിലെ സാമ്പത്തിക മാന്ദ്യം മൂലം പബ്ളിക് ഫൈനാൻസിംഗിൽ 322 ബില്യൺ പൗണ്ടിൻ്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. ഓൺലൈനിൽ വാങ്ങിക്കുന്ന വസ്തുക്കൾക്ക് 2 ശതമാനം ടാക്സ് ഏർപ്പെടുത്തിയാൽ ഒരു വർഷം 2 ബില്യൺ പൗണ്ട് വരുമാനം ലഭിക്കും. കൂടാതെ കൺസ്യൂമർ ഡെലിവറി ടാക്സ് ഏർപ്പെടുത്തുന്നതുമൂലം ട്രാഫിക് ജാമും മലിനീകരണവും കുറയ്ക്കാമെന്ന് ഗവൺമെൻ്റ് ലക്ഷ്യമിടുന്നു.

 

For reading other news click here or please tap the HOME button on the page

 

XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

 

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

 

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

 

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

Other News