Monday, 23 December 2024

വന്ദേ ഭാരത് മിഷൻ പ്രകാരം എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്തും. കൊച്ചിയിലേയ്ക്ക് മുംബൈയിൽ നിന്ന് ഈ മാസം അഞ്ച് കണക്ഷൻ ഫ്ളൈറ്റുകൾ

വന്ദേ ഭാരത് മിഷൻ പ്രകാരം എയർ ഇന്ത്യ ലണ്ടനിൽ നിന്ന് കൂടുതൽ സർവീസുകൾ ഇന്ത്യയിലേയ്ക്ക് നടത്തും. നേരിട്ടുള്ള ഫ്ളൈറ്റുകൾ ഡൽഹിയിലേയ്ക്കും മുംബൈയിലേയ്ക്കും മാത്രമേ ഉണ്ടാവുകയുള്ളൂ. തുടർന്ന് ഇവിടെ നിന്നുള്ള ഡൊമസ്റ്റിക് ഫ്ളൈറ്റുകളിൽ ഇന്ത്യയിലെ മറ്റു എയർപോർട്ടുകളിലേയ്ക്ക് പോകാം. ലണ്ടനിൽ നിന്ന് ഓഗസ്റ്റ് 1, 8, 15, 22, 29 തീയതികളിൽ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുംബൈ ഫ്ളൈറ്റ് പുറപ്പെടും. മുംബൈയിൽ പിറ്റേന്ന് പുലർച്ചെ 2.20 ന് ലാൻഡ് ചെയ്യുന്ന ഫ്ളൈറ്റിൽ 225 പേർക്ക് യാത്ര ചെയ്യാൻ കഴിയും. തുടർന്ന് മുംബൈയിൽ നിന്നും 4.05 ന് കൊച്ചിയിലേയ്ക്ക് ഈ ഫ്ളൈറ്റുകളിൽ എത്തിയവർക്കായി ഫീഡർ ഫ്ളൈറ്റ് ഉണ്ടായിരിക്കും. കൊച്ചിയിൽ രാവിലെ 6.05 ന് എത്തുന്ന ഫ്ളൈറ്റിൽ 149 സീറ്റുകൾ ലഭ്യമാണ്. പുതുക്കിയ ഫ്ളൈറ്റ് ഷെഡ്യൂൾ ഇന്ത്യൻ എംബസിയുടെ ടിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ബുക്കിംഗ് ജൂലൈ 28 മുതൽ ആരംഭിച്ചു.

Other News