കോവിഡ് 19 നും സീസണൽ ഫ്ളൂവും തിരിച്ചറിയാൻ സഹായിക്കുന്ന 90 മിനിട്ടിൽ റിസൾട്ട് നല്കുന്ന ടെസ്റ്റുകൾ അടുത്തയാഴ്ച മുതൽ ബ്രിട്ടണിൽ നടപ്പാക്കുമെന്ന് ഹെൽത്ത് സെക്രട്ടറി
കോവിഡ് 19 നും സീസണൽ ഫ്ളൂവും തിരിച്ചറിയാൻ സഹായിക്കുന്ന 90 മിനിട്ടിൽ റിസൾട്ട് നല്കുന്ന ടെസ്റ്റുകൾ അടുത്തയാഴ്ച മുതൽ ബ്രിട്ടണിൽ നടപ്പാക്കുമെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. ഓൺ ദി സ്പോട്ട് സ്വാബ് ആൻഡ് DNA ടെസ്റ്റുകൾ കെയർ ഹോമുകളിലും ലബോറട്ടറികളിലുമാണ് ആദ്യം ലഭ്യമാക്കുന്നത്. നിലവിലുള്ള ടെസ്റ്റുകളിൽ ഭൂരിഭാഗവും റിസൾട്ടിനായി 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വരുന്നവയാണ്. ലാംപോർ എന്നറിയിപ്പെടുന്ന ഈ റാപ്പിഡ് ടെസ്റ്റ് വിൻ്ററിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് വാഹകരെ കണ്ടെത്തുന്നതിനായി പുതിയ ടെസ്റ്റുകൾ കൂടുതലായി ഉപയോഗിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു. ലണ്ടനിലെ 8 ഹോസ്പിറ്റലുകളിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന DNA ടെസ്റ്റിംഗ് എല്ലാ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും സെപ്റ്റംബർ മുതൽ ലഭ്യമാക്കുന്നതാണ്.