Thursday, 19 September 2024

അബർഡീനിൽ വീണ്ടും ലോക്ക് ഡൗൺ. പ്രസ്റ്റണിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത

ലങ്കാഷയറിലെ പ്രസ്റ്റണിൽ കൊറോണ ഇൻഫെക്ഷൻ നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്ന് ഹെൽത്ത് ഒഫീഷ്യലുകൾ മുന്നറിയിപ്പ് നല്കി. ഒരാഴ്ചകൊണ്ട് ഇവിടെ ഇൻഫെക്ഷനുകളുടെ എണ്ണം ഇരട്ടിയായി. 100,000 പേർക്ക് 13 ഇൻഫെക്ഷനുകൾ എന്ന നിലയിൽ നിന്ന് ജൂലൈ 30ന് അവസാനിച്ച ആഴ്ചയിൽ 100,000 ന് 34 ഇൻഫെക്ഷൻ എന്ന തോതിലേയ്ക്ക് ഉയർന്നിട്ടുണ്ട്. രാജ്യത്ത് കൊറോണ ഇൻഫെക്ഷൻ റേറ്റ് ഉയരുന്ന 10 സിറ്റികളിൽ ഒന്നാണ് പ്രസ്റ്റൺ.

കൊറോണ ഇൻഫെക്ഷനുകൾ ഉയർന്ന നിരക്കിൽ രേഖപ്പെടുത്തിയതിനെ തുടർന്ന് അബർഡീനിൽ ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തി. പബുകളും റെസ്റ്റോറൻ്റുകളും ബുധനാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ അടച്ചു. ജനങ്ങളോട് അബർഡീനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് ഭരണകൂടം നിർദ്ദേശിച്ചു. സിറ്റിയിൽ താമസിക്കുന്നവർക്കും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അബർഡീനിൽ താമസിക്കുന്ന 228,000 ആളുകൾക്ക് മറ്റ് ഭവനങ്ങൾ സന്ദർശിക്കാൻ അനുവാദമില്ല. എക്സർസൈസിങ്ങിനും മറ്റ് എൻ്റർടെയ്ൻമെൻ്റ് ആക്ടിവിറ്റികൾക്കുമായി 5 മൈലിൽ കൂടുതൽ യാത്ര ചെയ്യാൻ പാടുള്ളതല്ല. നിയന്ത്രണങ്ങൾ ഒരാഴ്ചക്കാലത്തേയ്ക്കാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Other News