Thursday, 19 September 2024

ബെൽജിയം, ബഹാമാസ്, അൻഡോറ എന്നീ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും ബ്രിട്ടണിൽ 14 ദിവസം സെൽഫ് ഐസൊലേറ്റ് ചെയ്യണം. നോർത്തേൺ അയർലണ്ടിൽ കൊറോണ റീ പ്രൊഡക്ഷൻ റേറ്റ് ഉയരുന്നു.

ബെൽജിയം, ബഹാമാസ്, അൻഡോറ എന്നീ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരും ബ്രിട്ടണിൽ 14 ദിവസം സെൽഫ് ഐസൊലേറ്റ് ചെയ്യണമെന്ന് ഗവൺമെൻ്റ് നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ ശനിയാഴ്ച്ച രാവിലെ 4 മണിക്ക് നിലവിൽ വരും. എന്നാൽ വെയിൽസിൽ ഈ നിയന്ത്രണം വ്യാഴാഴ്ച അർദ്ധരാത്രി തുടങ്ങി. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സ്പെയിനിൽ നിന്ന് തിരിച്ചെത്തുന്നവരും 14 ദിവസം ക്വാരൻ്റീനിൽ കഴിയണമെന്ന് ഗവൺമെൻ്റ് ഉത്തരവ് നല്കിയിരുന്നു.

നോർത്തേൺ അയർലണ്ടിൽ കൊറോണ റീപ്രൊഡക്ഷൻ നമ്പർ ഉയർന്നതിനെ തുടർന്ന് ഇൻഡോർ ഫസിലിറ്റികളിൽ ഫേസ് കവറിംഗ് നിർബന്ധമാക്കി. കഴിഞ്ഞയാഴ്ച റീ പ്രൊഡക്ഷൻ നമ്പർ 0.5 നും ഒന്നിനും ഇടയിലായിരുന്നത് 0.8 നും 1.8 നും ഇടയിലേയ്ക്ക് ഉയർന്നിട്ടുണ്ട്. ഫേസ് കവറിംഗ് നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ നിലവിൽ വരും. സ്കൂളുകൾ തുറക്കുന്നതിനാണ് ഗവൺമെൻറ് മുൻഗണന നൽകുന്നതെന്നും പബ്ബുകളുടെ റീ ഓപ്പണിംഗ് സെപ്റ്റംബർ ഒന്നിലേയ്ക്ക് മാറ്റിയതായും ഫസ്റ്റ് മിനിസ്റ്റർ ആർലിൻ ഫോസ്റ്റർ പറഞ്ഞു.

കോവിഡ് ഇൻഫെക്ഷൻ സംബന്ധമായ തൽസമയ വിവരങ്ങൾ ലോക്കൽ കൗൺസിലുകൾക്ക് ഗവൺമെൻ്റ് ലഭ്യമാക്കും. പ്രാദേശികമായുണ്ടാകുന്ന കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിനായി അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഇത് സഹായകമാകും. കൗൺസിലുകളെ ഇതിൽ സഹായിക്കുന്നതിനായി ഹെൽത്ത് കെയർ പ്രഫഷണലുകളുടെ സേവനവും ലഭ്യമാക്കുന്നതാണ്. 
 

Other News