Wednesday, 22 January 2025

സ്കോട്ടിഷ് റെയിലിൻ്റെ ഹൈസ്പീഡ് ട്രെയിൻ അബർദീനിൽ പാളം തെറ്റി. അപകടം നടന്നത് രാവിലെ 10 മണിയോടെ. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

സ്കോട്ടിഷ് റെയിലിൻ്റെ ഹൈസ്പീഡ് ട്രെയിൻ അബർദീനിൽ പാളം തെറ്റി. അപകടം നടന്നത് ഇന്ന് രാവിലെ 10 മണിയോടെയാണ്. സ്റ്റോൺഹാവനിലെ ഓൾഡ് കാർമോണ്ട് റെയിൽസ്റ്റേഷനു സമീപം ഡൺഡീ - അബർദീൻ ട്രാക്കിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് നിന്ന് പുകയുയരുന്നുണ്ട്. ആംബുലൻസുകൾ, എയർ ആംബുലൻസ്, പോലീസ്, ഫയർ എഞ്ചിനുകൾ അടക്കമുള്ള എമർജൻസി സർവീസുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിൽ ആർക്കെങ്കിലും പരിക്കുപറ്റിയിട്ടുണ്ടോയെന്ന കാര്യം ഓദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ ഭാഗത്ത് കനത്ത മഴ മൂലം ട്രെയിൻ ഗതാഗതം നേരത്തെ തടസപ്പെട്ടിരുന്നു.

ഗുരുതരമായ അപകടമാണ് അബർദീനിൽ നടന്നതെന്ന് സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ പറഞ്ഞു. ടെയിൻ അപകടവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസുമായും റെയിൽ ഓപ്പറേറ്റർമാരുമായും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻറ് ഷാപ്പ്സ് അറിയിച്ചു..

Other News