Sunday, 06 October 2024

ഫ്രാൻസിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ശനിയാഴ്ച മുതൽ ബ്രിട്ടണിൽ 14 ദിവസത്തെ ക്വാരൻ്റീൻ ഏർപ്പെടുത്തി

ഫ്രാൻസിൽ നിന്നും തിരിച്ചെത്തുന്നവർക്ക് ശനിയാഴ്ച മുതൽ ബ്രിട്ടണിൽ 14 ദിവസത്തെ ക്വാരൻ്റീൻ ഏർപ്പെടുത്തി. ഫ്രാൻസിൽ കൊറോണ ഇൻഫെക്ഷൻ നിരക്കിൽ വർദ്ധനവ് ഉണ്ടായതിനെ തുടർന്നാണിത്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് ആണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. കൊറോണ ഇൻഫെക്ഷനുള്ള 100,000 ന് 20 കേസുകൾ എന്ന നിരക്ക് ഒരാഴ്ചക്കാലം തുടർന്നാൽ ആ രാജ്യത്തെ ക്വാരൻ്റിൻ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്പെയിൻ, ബെൽജിയം അടക്കമുള്ള രാജ്യങ്ങൾ നിന്ന് മടങ്ങിയെത്തുന്നവർ ബ്രിട്ടണിൽ സെൽഫ് ഐസൊലേറ്റ് ചെയ്യണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു.

നിലവിൽ 160,000 ത്തോളം ആളുകൾ ബ്രിട്ടണിൽ നിന്ന് ഹോളിഡേയ്ക്കായി ഫ്രാൻസിലുണ്ട്. ശനിയാഴ്ച രാവിലെ 4 മണി മുതലാണ് ക്വാരൻറിൻ തുടങ്ങുന്നത്. ഇതിനു മുമ്പ് ബ്രിട്ടണിൽ തിരിച്ചെത്തുന്നതിനായി ആളുകൾ പോർട്ട്, ട്രെയിൻ, റോഡ് സർവീസുകൾ ഉപയോഗിച്ച്‌ മടങ്ങാൻ തിരക്കുകൂട്ടുന്നതായി റിപ്പോർട്ടുണ്ട്. സർവീസുകൾ പൂർണമായി ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞതായും അല്ലാത്തവർ യാത്രയ്ക്കായി യൂറോ ടണൽ സർവീസുകളിൽ എത്തരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Other News