Thursday, 21 November 2024

സ്വാതന്ത്ര്യദിനമാഘോഷിച്ച് ഭാരതം. ഇൻഡിപെൻഡൻസ് ഡേ ആൽബം 'വന്ദേമാതരം' ഒരുക്കി ബ്രിട്ടണിൽ നിന്നും അനു ലെനിഷും സഹപ്രവർത്തകരും.. ത്രിവർണത്തെ മാറോടു ചേർത്ത് കുട്ടികളോടൊപ്പം മുതിർന്നവരും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ഇന്ന് എഴുപത്തിനാലാമത് സ്വാതന്ത്യദിനം ആഘോഷിക്കുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ അഹിംസയുടെ മാർഗത്തിലൂടെ പടനയിച്ച് സാമ്രാജ്യത്വത്തിനുമേൽ വിജയം നേടിയ ഭാരതാംബയുടെ മക്കൾ അതിനായി ജീവൻ ബലി നല്കിയ ധീര ദേശാഭിമാനികൾക്ക് ഇന്ന് ആദരമർപ്പിക്കും. ജന്മനാടിനായി രക്തസാക്ഷികളായ ദേശസ്നേഹികളുടെ സ്മരണകൾ 130 കോടി വരുന്ന ഭാരതജനത ഹൃദയത്തോടു ചേർക്കുന്ന നിമിഷങ്ങൾ... ഐക്യത്തിൻ്റെയും അഖണ്ഡതയുടെയും സാഹോദര്യത്തിൻ്റെയും അടയാളമായി ഭാരതത്തിൻ്റെ ത്രിവർണ്ണ പതാക ഓരോ ഇന്ത്യക്കാരനും നെഞ്ചോടു ചേർക്കുന്നു... ജനഗണമനയും വന്ദേമാതരവും ജനഹൃദയങ്ങളിൽ അലയടിയ്ക്കുമ്പോൾ കന്യാകുമാരി മുതൽ ജമ്മു കാശ്മീർ വരെ അതിർത്തി കാക്കുന്ന സൈനികർക്ക് ഹൃദയാഭിവാദ്യങ്ങൾ നേരാൻ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർ ഉത്സുകരാണ്.

ഇന്ത്യൻ സ്വാതന്ത്യ പോരാട്ടത്തെ അനുസ്മരിച്ച് ചരിത്രത്തിൻ്റെ ഏടുകൾ ഉൾപ്പെടുത്തി ലണ്ടനിൽ നിന്നും അനു ലെനിഷും സഹപ്രവർത്തകരും തയ്യാറാക്കിയ ഇൻഡ്യൻ ഇൻഡിപെൻഡൻസ് ഡേ ആൽബം ശ്രദ്ധ നേടിക്കഴിഞ്ഞു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേർ യു ട്യൂബിൽ അപ് ലോഡ് ചെയ്തിരിക്കുന്ന 'വന്ദേ മാതരം' എന്ന ആൽബത്തിൽ പങ്കാളികളായി. സംഗീതത്തെയും നൃത്തത്തെയും സ്നേഹിക്കുന്ന ഡാൻസ് ആൻഡ് ആർട്ട് ടീച്ചറായ അനു ലെനിഷിനൊപ്പം അനാമിക രാജീവ്, ആദ്യ ശ്രീകുമാർ, അഞ്ജന തോമസ്, ആൻ മേരി, അനു ലെനിഷ്, ആഷാ നായർ, ആഷാ രതീഷ്, അസ്മിത ഖെംക, ബബി ക്രിസ്റ്റഫർ, ബിനു രാജീവ്, ദിവ്യ ഗ്രേസ് ജോഷ്വാ, ദിവ്യാ രാജു, എബി സെബാസ്റ്റ്യൻ, എലിസ തോമസ് മാത്യു, ഫിയോണ റോസ് ജിതിൻ, ഗബ്രിയേല ബിനോയി, ഹ്രിഷികാ ഹരികുമാർ, ജയ്റൂസ് കുര്യാക്കോസ്, ജിയാ പനക്കൽ ജയാസ്, ജുഡിൻ ജയിംസ്, കാഷിഷ് ലുല്ല, കെ ജി ഭദ്ര, കെ ജി ധ്രുവ, മരിയാ രാഹുൽ, നിഷ്ക അഗർവാൾ, പാർവതി എസ്, പവിത്ര എസ്, രാധികാ ബാലഗോപാൽ, റിഥാ ഫാത്തിമ, ഷക്കീൽ ചക്കപോയൻ, ഷോഹൻ പോൾ, സ്മിതാ മാത്യു, സ്വാതി ലുല്ല, സ്തുതി ഗൗതം, ടിസാ ജോസഫ് എന്നിവർ 15 മിനിട്ട് ദൈർഘ്യമുള്ള ഈ ആൽബത്തിൽ വിവിധ കലാരൂപങ്ങളൊരുക്കി മനോഹരമാക്കി.

ആൽബത്തിൻ്റെ എഡിറ്റിംഗും ഡയറക്ഷനും നിർവ്വഹിച്ചിരിക്കുന്നത് ലെനിഷ് സുബ്രഹ്മണ്യമാണ്. ദേശസ്നേഹമുണർത്തുന്ന ഗാനങ്ങളുടെ അകമ്പടിയോടെ വിവിധ നൃത്ത രൂപങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന മനോഹരമായ ഈ വീഡിയോ ആൽബം സാത് വിക സ്കൂൾ ഓഫ് ആർട്ട്സിൻ്റെ ബാനറിലാണ് ഒരുക്കിയിരിക്കുന്നത്. ഓരോ പ്രവാസിയുടെയും മാതൃരാജ്യത്തോടുള്ള സ്നേഹത്തിൻ്റെ പ്രതീകം കൂടിയാണ് മനോഹരമായ ഈ ആൽബം. ഏവർക്കും ക്രിസ്റ്റൽ മീഡിയ യുകെയുടെ സ്വാതന്ത്ര്യ ദിനാശംസകൾ.


വന്ദേമാതരം ആൽബം കാണുന്നതിനായി ഈ ലിങ്ക് ക്ളിക്ക് ചെയ്യുക.

 

 

Other News