Monday, 23 December 2024

ജിസിഎസ്ഇ റിസൾട്ടിലും ഓഫ് ക്വാൽ അൽഗോരിതം നിർണായകമാകും. സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിൻ്റെ ഭാഗമായി 'ബാക്ക് ടു സ്കൂൾ സേഫ് ലി' ക്യാമ്പയിനുമായി ഗവൺമെൻ്റ്.

സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്നതിൻ്റെ ഭാഗമായി 'ബാക്ക് ടു സ്കൂൾ സേഫ് ലി' (Back to School Safely) ക്യാമ്പയിൻ ആരംഭിക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചു. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ കൊറോണ ഇൻഫെക്ഷൻ വ്യാപനം തടയാൻ സ്വീകരിച്ചിരിക്കുന്ന മാർഗങ്ങളെക്കുറിച്ച് മാതാപിതാക്കന്മാരെയും സ്കൂളുകളിലെ സ്റ്റാഫിനെയും ബോധവൽക്കരിക്കാൻ ഉദ്ദേശിച്ചാണിത്. വാർത്താ മാധ്യമങ്ങൾ, ബിൽബോർഡുകൾ എന്നിവ ഇതിനായി ഉപയോഗിക്കും. കുട്ടികളും സ്റ്റാഫുകളും സ്കൂളുകളിലേയ്ക്ക് നടന്നോ സൈക്കിളിലോ എത്തുന്നത് പ്രോത്സാഹിപ്പിക്കും.

ഇംഗ്ലണ്ടിലെ ഈ വർഷത്തെ ജിസിഎസ്ഇ റിസൾട്ടുകൾ തീരുമാനിക്കുന്നതിൽ എക്സാം റെഗുലേറ്ററായ ഓഫ് ക്വാലിൻ്റെ അൽഗോരിതം നിർണയക പങ്കു വഹിക്കും. എ ലെവൽ റിസൾട്ടുകൾ പുറത്തു വന്നതോടെ വൻ വിമർശനമേറ്റുവാങ്ങിയ പുതിയ അസസ്മെൻ്റ് മോഡലാണ് GCSE റിസൾട്ടിനും ഉപയോഗിക്കുന്നത്. ഈയാഴ്ച പ്രഖ്യാപിക്കുന്ന GCSE റിസൾട്ടുകളിൽ 4.7 മില്യണോളം എണ്ണത്തിൻ്റെ ഗ്രേഡുകൾ തീരുമാനിക്കുന്നത് അൽഗോരിതമനുസരിച്ചായിരിക്കും. ടീച്ചർമാർ നൽകിയിരിക്കുന്ന റാങ്കിംഗ് പരിഗണിക്കുമെങ്കിലും ടീച്ചർമാർ നടത്തിയ അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ സ്കൂളുകളും കോളജുകളും സമർപ്പിച്ചിരിക്കുന്ന ഗ്രേഡുകൾ പരിഗണിക്കില്ല എന്നാണ് സൂചന.

വ്യാഴാഴ്ച പ്രഖ്യാപിച്ച എ ലെവൽ റിസൾട്ടുകൾ ഡൗൺ ഗ്രേഡ് ചെയ്തതിനെതിരെ ഇന്നലെ നിരവധി കുട്ടികൾ വെസ്റ്റ് മിനിസ്റ്ററിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. മിക്കവർക്കും ഫസ്റ്റ് ചോയിസായി നല്കിയിരുന്ന കോഴ്സുകൾ കുറഞ്ഞ ഗ്രേഡുകൾ ലഭിച്ചതു കാരണം നഷ്ടപ്പെട്ടതായി അവർ പരാതിപ്പെട്ടു. റിസൾട്ടുകളിൽ അപ്പീൽ നൽകുന്നതുമായി ബന്ധപ്പെട്ട ഗൈഡ് ലൈനുകൾ എക്സാം റെഗുലേറ്ററായ ഓഫ് ക്വാൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇത് റിവ്യൂ ചെയ്യുകയാണെന്ന് പിന്നീട് അറിയിപ്പുണ്ടായി.

Other News