Tuesday, 03 December 2024

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കണ്ണട 260,000 പൗണ്ടിന് വിറ്റു. വാങ്ങിയത് അമേരിക്കക്കാരൻ. ലേലം നടന്നത് ബ്രിട്ടണിൽ

ബ്രിട്ടണിൽ ഇന്നലെ നടന്ന ലേലത്തിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കണ്ണട 260,000 പൗണ്ടിന് വിറ്റു. ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസാണ് ചരിത്രപ്രധാന്യമുള്ള കണ്ണട ലേലത്തിന് വച്ചത്. 15,000 പൗണ്ടായിരുന്നു ഇതിന് എസ്റ്റിമേറ്റ് തുകയായി നിശ്ചയിച്ചിരുന്നത്. സൗത്ത് ആഫ്രിക്കയിൽ 1910- 1930 കാലങ്ങളിൽ ജോലി ചെയ്തിരുന്ന തൻ്റെ ബന്ധുവിൽ നിന്നാണ് ലേലത്തിന് നല്കിയയാൾക്ക് കണ്ണട ലഭിച്ചത്. പ്രശസ്തനായ ഒരു സിവിൽ റൈറ്റ്സ് ലീഡറുടെ പക്കൽ നിന്നാണ് ഗാന്ധിജിയുടെ കണ്ണട തലമുറകളായി കൈമാറി വന്നിരുന്നത്. അമേരിക്കകാരനാണ് ഈ അമൂല്യമായ കണ്ണട സ്വന്തമാക്കിയത്. അവിശ്വസനീയമായ വസ്തുവിന് അവിശ്വസനീയമായ ഫലമെന്നാണ് ഓക്ഷൻ ഹൗസ് ലേലത്തെ വിശേഷിപ്പിച്ചത്.

ഓക്ഷൻ ഹൗസിൻ്റെ ലെറ്റർ ബോക്സിൽ ഒരു കവറിലാണ് കണ്ണs നിക്ഷേപിക്കപ്പെട്ടിരുന്നത്. ഇത് ഗാന്ധിയുടെ കണ്ണടയാണ്, എന്നെ വിളിക്കുക എന്ന നിർദ്ദേശവും അതിലുണ്ടായിരുന്നു. ഓക്ഷൻ ഹൗസിൻ്റെ മാനേജർ ഇതിൻ്റെ ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. ഇത് കൊണ്ട് പ്രയോജനമില്ലെങ്കിൽ കളഞ്ഞേക്കൂ എന്നാണ് മാനേജർക്ക് ലഭിച്ച മറുപടി. എന്നാൽ ഇതിന് 15,000 പൗണ്ടോളം വില ലഭിക്കുമെന്ന് മാനേജർ അയാളെ അറിയിച്ചു. തുടർന്ന് നടന്ന ഓക്ഷനിൽ ഈ അമൂല്യ വസ്തു വൻ തുകയ്ക്ക് വിറ്റുപോകുകയായിരുന്നു. ഇത് ലേലത്തിലെ റെക്കോർഡ് തുക എന്നതിലപ്പുറം അന്താരാഷ്ട്ര ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള നിമിഷമായിരുന്നു ഇതെന്ന് ഓക്ഷൻ ഹൗസ് മാനേജർ മിസ്റ്റർ സ്റ്റോവ് പറഞ്ഞു.

Other News