Monday, 23 December 2024

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ബിടെക് റിസൾട്ടുകൾ പ്രസിദ്ധീകരിച്ചു

ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലെ ബിടെക് റിസൾട്ടുകൾ ഇന്നു മുതൽ കുട്ടികൾക്ക് ലഭിച്ചു തുടങ്ങി. കഴിഞ്ഞയാഴ്ച ജിസിഎസ്ഇ റിസൾട്ടുകൾക്കൊപ്പം പ്രസിദ്ധീകരിക്കാനിരുന്ന ഫലപ്രഖ്യാപനം ഗ്രേഡിംഗ് സംബന്ധമായ അനിശ്ചിതത്വത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. എലെവൽ, ജിസിഎസ്ഇ റിസൾട്ടുകൾ സ്കൂളുകൾ നൽകുന്ന എസ്റ്റിമേറ്റഡ് ഗ്രേഡിൻ്റെ അടിസ്ഥാനത്തിലാക്കാൻ എക്സാം റെഗുലേറ്ററായ ഓക് ക്വാൽ നിർദ്ദേശം നല്കിയിരുന്നു. റിസൾട്ടുകൾ സ്റ്റാൻഡാർഡൈസ് ചെയ്യാൻ ഓഫ് ക്വാൽ ഉപയോഗിച്ച കമ്പ്യൂട്ടർ അൽഗോരിതം 40 ശതമാനത്തോളം റിസൾട്ടുകൾ ഡൗൺ ഗ്രേഡ് ചെയ്തതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. 500,000 ത്തോളം കുട്ടികൾക്കാണ് ബിടെക് റിസൾട്ടുകൾ ലഭിക്കുന്നത്. അർഹമായ ഗ്രേഡുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്ന് ബിടെക് എക്സാം ബോർഡായ പിയേഴ്സൺ അറിയിച്ചു
 

Other News