Sunday, 06 October 2024

സ്കോട്ട്ലൻഡിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾ ഫേസ് കവറിംഗ് ധരിക്കണമെന്ന് നിർദ്ദേശം

സ്കോട്ട്ലൻഡിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾ ഫേസ് കവറിംഗ് ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചു. ഓഗസ്റ്റ് 31 മുതൽ സ്കൂൾ ബസ്, സ്കൂളിലെ കോറിഡോറുകൾ, കമ്യൂണൽ ഏരിയകൾ എന്നിവിടങ്ങളിൽ ഫേസ് കവറിംഗ് നിർബന്ധമാക്കി.12 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഈ നിയന്ത്രണം ബാധകമാണ്. ക്ലാസു റൂമുകളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് നടപ്പാക്കിയിരിക്കുന്നതിനാൽ ഫേസ് കവറിംഗ് ധരിക്കേണ്ടതില്ല. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ഗൈഡു ലൈനുകൾ റിവ്യൂ ചെയ്യുമെന്ന് സ്കോട്ടിഷ് എഡ്യൂക്കേഷൻ സെക്രട്ടറി ജോൺ സ്വിന്നി പറഞ്ഞു.

സ്കോട്ട്ലൻഡിലെ ഡൺഡിയിലുള്ള ഒരു സ്കൂൾ കൊറോണ ഇൻഫെക്ഷൻ റിപ്പോർട്ടിനെ തുടർന്ന് അടച്ചു. 17 സ്റ്റാഫ് മെമ്പേഴ്സും രണ്ട് കുട്ടികളും കോവിഡ് പോസിറ്റീവെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് എല്ലാ സ്റ്റാഫുകളാടും കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടും സെൽഫ് ഐസൊലേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Other News