Saturday, 23 November 2024

കോവിഡ് ഇൻഫെക്ഷനെ തടയുന്ന മോണോ ക്ളോണൽ ആൻ്റിബോഡി ഡ്രഗിൻ്റെ ട്രയൽ യുകെയിൽ ആരംഭിച്ചു

കോവിഡ് ഇൻഫെക്ഷനെ തടയാനും ചികിത്സിക്കാനുമുതകുന്ന പുതിയ ഡ്രഗിൻ്റെ ബ്രിട്ടണിലെ ട്രയൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രാ സെനക്ക ആരംഭിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സയൻ്റിസ്റ്റുകളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന AZD7442 എന്നറിയപ്പെടുന്ന വാക്സിൻ രണ്ടു മോണോ ക്ളോണൽ ആൻറിബോഡികളുടെ കോമ്പിനേഷൻ ആണ്. കോവിഡ് വരാതിരിക്കാനും രോഗം ബാധിച്ചവർക്ക് ചികിത്സയ്ക്കായും ഈ ഗ്രഡ് പ്രയോജനപ്പെടും. യുകെയിൽ നിന്നുമുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള 48 വോളണ്ടിയർമാർക്കാണ് ഈ ഡ്രഗ് ട്രയലടിസ്ഥാനത്തിൽ നൽകുന്നത്. ഡ്രഗിൻ്റെ സുരക്ഷിതത്വവും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും ഇതിലൂടെ പഠന വിധേയമാക്കും.

മോണോക്ളോണൽ ആൻ്റിബോഡി ട്രീറ്റ്മെൻറ് ഫലപ്രദമാകാനുള്ള സാധ്യത ഏറെയാണെന്ന് ടോപ്പ് അമേരിക്കൻ ഇൻഫെക്ഷ്യസ് ഡിസീസ് എക്സ്പേർട്ടായ ആൻറണി ഫോസി പറഞ്ഞു. ശരീരത്തിലുളള ആൻ്റിബോഡിയ്ക്ക് സമാനമായ മോണോ ക്ളോണൽ ആൻറി ബോഡികൾ നിലവിൽ ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്. കൊറോണ ബാധിച്ച രോഗികളിൽ കാണപ്പെട്ട ഈ ആൻ്റിബോഡികളെ കണ്ടെത്തിയത് അമേരിക്കയിലെ വാൻഡെർ ബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻ്ററാണ്. ഈ ആൻ്റിബോഡികളെ ബൂസ്റ്റ് ചെയ്താണ് ട്രയലിൽ ഉപയോഗിക്കുന്നത്. കുറഞ്ഞത് ആറ് മാസത്തെ പ്രതിരോധശേഷി നേടിയെടുക്കാൻ ലക്ഷ്യമാക്കിയാണ് ഡ്രഗ് വികസിപ്പിക്കുന്നത്. ഒന്നാം ഘട്ട ട്രയൽ വിജയകരമായാൽ അടുത്ത ഘട്ടങ്ങളിലേയ്ക്ക് ഉടൻ കടക്കാനാണ് ആസ്ട്രസെനക്ക പദ്ധതിയിടുന്നത്.

Other News