Thursday, 21 November 2024

ഇലക്ട്രിക് സ്കൂട്ടറിൻ്റെ ട്രയൽ മിൽട്ടൺ കീൻസിൽ ആരംഭിച്ചു. പ്രൊവിഷണൽ ലൈസൻസ് ഉള്ളവർക്ക് സ്കൂട്ടർ ലഭിക്കും

ഇലക്ട്രിക് സ്കൂട്ടറിൻ്റെ ട്രയൽ ബ്രിട്ടണിൽ ഇന്ന് മുതൽ ആരംഭിച്ചു. മിൽട്ടൺ കീൻസിലാണ് ഫുൾ സ്കെയിൽ ട്രയലിന് തുടക്കമിട്ടത്. 500 ഓളം ഇ-സ്കൂട്ടറുകൾ ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. മൊബൈൽ ആപ്പിലൂടെ ഒരു പൗണ്ട് നിരക്കിൽ സ്കൂട്ടർ അൺലോക്ക് ചെയ്യാം. തുടർന്നുള്ള ഓരോ മിനിട്ടിനും 20 പെൻസ് വീതം നല്കണം. നിശ്ചിത റൂട്ടുകളിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ. 30 മൈലിൽ കൂടുതൽ സ്പീഡ് ലിമിറ്റുള്ള റോഡുകളിൽ ഇ- സ്കൂട്ടർ ഉപയോഗിക്കാൻ പാടില്ല.

ഇ- സ്കൂട്ടറിൻ്റെ മാക്സിമം സ്പീഡ് 14.8 മൈലാണ്. 18 വയസിന് മുകളിലുള്ളവർക്കെ ഇത് ലഭ്യമാകുകയുള്ളൂ. കൂടാതെ പ്രൊവിഷണൽ ഡ്രൈവിംഗ് ലൈസൻസും വേണം. 12 മാസം നീണ്ടു നിൽക്കുന്ന ട്രയലാണ് മിൽട്ടൺ കീൻസിൽ നടക്കുന്നത്.

Other News