Wednesday, 22 January 2025

എട്ട് നോയമ്പ് ആചരണവും നൊവേനയും ലെസ്റ്ററിലെ സെന്റ് അൽഫോൻസാ മിഷനിൽ 

പരിശുദ്ധ ദൈവമാതാവിന്റ ജനനത്തിരുന്നാളിന്റെ മുന്നോടിയും  നമ്മുടെ പൗരാണിക പാരമ്പര്യത്തിന്റ അടയാളവുമായി സുറിയാനി ക്രിസ്താനികൾ ആചരിച്ചുപോരുന്ന എട്ട് നോയമ്പ് എത്രയും ഭക്തിനിർഭരമായി ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ സമൂഹവും സെന്റ് അൽഫോൻസാ സീറോ മലബാർ  മിഷനും സംയുക്തമായി ആചരിക്കുന്നു. നിലവിലുള്ള ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചിച്ചുള്ള എട്ട് നോയമ്പ് ആചാരണം സെപ്റ്റംബർ 1 മുതൽ 8 വരെ  മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് ഇംഗ്ലീഷ് കുർബാനയും വൈകുന്നേരം 5.30 ന് മലയാളം കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ ശുശ്രൂഷകൾ എല്ലാം തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്നതാണ്. ക്രിസ്തീയമായ സാഹോദര്യവും പങ്കുവെയ്ക്കലും വിളിച്ചോതുന്ന ഈ  തിരുന്നാൾ ആഘോഷത്തിൽ പ്രാർത്ഥനാപൂർവം പങ്ക് ചേരുവാൻ എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു. തിരുനാളിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു.  

 ഇടവക വികാരി & മിഷൻ ഡയറക്ടർ
ഫാദർ ജോർജ്ജ് തോമസ് ചേലക്കൽ

Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: webmaster@motherofgodleicester.co.uk
Phone: (0116) 287 5232
http://motherofgodleicester.co.uk

Other News