Sunday, 06 October 2024

ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി അന്തരിച്ചു

ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി അന്തരിച്ചു. ഇന്ന് വൈകുന്നേരം ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 85 വയസായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ അഭിജിത് മുഖർജിയാണ് മരണവാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഭാരതത്തിൻ്റെ 13 മത് രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തെ രാജ്യം ഭാരത് രത്ന നല്കി ആദരിച്ചിരുന്നു. 2004 ൽ പ്രതിരോധ മന്ത്രിയായും 2006 വിദേശകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ച പ്രണാബ് മുഖർജിയെ ഇന്ദിരാഗാന്ധിയാണ് ദേശീയ രാഷ്ട്രീയത്തിലെത്തിച്ചത്. ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ, രാജ്യസഭാദ്ധ്യക്ഷൻ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഇന്ത്യ-യുഎസ് ആണവ കരാർ നടപ്പാക്കാൻ മുഖ്യപങ്കുവഹിച്ച പ്രണാബ് മുഖർജി 1935 ഡിസംബർ 11 നാണ് ബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിൽ ജനിച്ചത്. തപാൽ വകുപ്പിൽ യുഡി ക്ലാർക്കായി ഔദ്യോഗിക ജീവിതം തുടങ്ങിയ മുഖർജി പിന്നീട് കോളജ് അധ്യാപകനും പത്രപ്രവർത്തകനുമായി. 1969 ൽ അദ്ദേഹം രാജ്യസഭാംഗമായി. 73 ൽ ഇന്ദിര മന്ത്രിസഭയിൽ അംഗവുമായിരുന്നു.
 

Other News