ഇംഗ്ലണ്ടിൽ ഇന്ന് മുതൽ ഗ്രീൻ ഹോം ഗ്രാൻറ് നിലവിൽ വന്നു. വീടുകൾ ഇൻസുലേറ്റ് ചെയ്യുന്നതിനായുള്ള 5,000 മുതൽ 10,000 പൗണ്ട് വരെയുള്ള വൗച്ചറുകൾ ലഭിക്കും.
ഇംഗ്ലണ്ടിൽ ഇന്ന് മുതൽ ഗ്രീൻ ഹോം ഗ്രാൻറ് നിലവിൽ വന്നു. ഇതനുസരിച്ച് വീടുകൾ ഇൻസുലേറ്റ് ചെയ്യുന്നതിനായുള്ള വൗച്ചറുകൾ ലഭ്യമാക്കും. ഇംഗ്ലണ്ടിലുള്ള 600,000 ഹോം ഓണേഴ്സിന് ഇതിനായി അപേക്ഷിക്കാം. 5000 മുതൽ 10,000 പൗണ്ട് വരെ വൗച്ചറായി ഇതിലൂടെ ലഭിക്കും. എനർജി ബില്ലുകൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായുള്ള ഈ സ്കീമനുസരിച്ച് ഇൻസുലേഷൻ, ഹീറ്റ് പമ്പുകൾ, ഡ്രാഫ്റ്റ് പ്രൂഫിംഗ് എന്നിവ വീടുകളിൽ ഏർപ്പെടുത്താൻ കഴിയും. പുതിയ പദ്ധതി 100,000 ലേറെ പുതിയ തൊഴിലവസരങ്ങൾ ഇൻസുലേഷൻ ആൻഡ് പ്ലംബിംഗ് മേഖലയിൽ സൃഷ്ടിക്കും.
വീടുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ ഒരു വർഷം 600 പൗണ്ടോളം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലിനത്തിൽ ലാഭിക്കാൻ കഴിയുമെന്ന് ഗവൺമെൻ്റ് കരുതുന്നു. സോളിഡ് വാൾ, അണ്ടർ ഫ്ളോർ / ക്യാവിറ്റി വാൾ / റൂഫ് ഇൻസുലേഷനുകൾ, എയർ സോഴ്സ് / ഗ്രൗണ്ട് സോഴ്സ് ഹീറ്റ് പമ്പ് എന്നിവ വീടുകളിൽ ഇൻസ്റ്റാൾ ചെയ്യാം. എനർജി എഫിഷ്യൻ്റ് ഡോറുകൾ, ഹോട്ട് വാട്ടർ ടാങ്ക്, ഡബിൾ/ ട്രിപ്പിൾ ഗ്ളേസിംഗ് വിൻഡോകൾ എന്നിവയ്ക്കായും വൗച്ചറുകൾ ഉപയോഗിക്കാം.