Saturday, 11 January 2025

ബ്രിട്ടൻ്റെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി സൈമൺ കേസ് നിയമിക്കപ്പെട്ടു. 1916 നു ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ

ബ്രിട്ടൻ്റെ പുതിയ ക്യാബിനറ്റ് സെക്രട്ടറിയായി സൈമൺ കേസ് നിയമിക്കപ്പെട്ടു. സെപ്റ്റംബർ 9 ന് അദ്ദേഹം ചുമതലയേൽക്കും. പ്രിൻസ് വില്യമിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹം നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. കൊറോണ ക്രൈസിസ് നേരിടുന്നതിനുള്ള ഡൗണിംഗ് സ്ട്രീറ്റ് ടാസ്ക് ഫോഴ്സിൽ ഈ വർഷം ആദ്യം മുതൽ സൈമൺ കേസ് അംഗമാണ്. 41 കാരനായ അദ്ദേഹം ബ്രിട്ടണിലെ ടോപ്പ് സിവിൽ സെർവൻ്റ് പോസ്റ്റായ ക്യാബിനറ്റ് സെക്രട്ടറി സ്ഥാനത്ത് 1916 നു ശേഷമെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടവും പ്രധാനമന്ത്രിയുടെ നയപരമായ തീരുമാനങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വവും ക്യാബിനറ്റ് സെക്രട്ടറിയ്ക്കാണ്.

നിലവിലെ ക്യാബിനറ്റ് സെക്രട്ടറി സർ മാർക്ക് സെഡ് വിൽ കഴിഞ്ഞ ജൂണിൽ വിരമിയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. ബോറിസ് ജോൺസൻ്റെ ചീഫ് അഡ് വൈസറായ ഡൊമനിക് കമിംഗ്സുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് അദ്ദേഹം സ്ഥാനമൊഴിയാൻ തീരൂമാനിച്ചത്. വൈറ്റ് ഹാളിലെ അഴിച്ചുപണികളുടെ ഭാഗമായാണ് പുതിയ ക്യാബിനറ്റ് സെക്രട്ടറിയെ നിയമിച്ചത്. ഇതുവരെ അഞ്ച് സീനിയർ സിവിൽ സെർവൻ്റുകൾ തങ്ങളുടെ റോളുകളിൽ നിന്ന് ഈ വർഷം ഒഴിവായിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറി റോളിന് തികച്ചും അനുയോജ്യനാണ് സൈമൺ കേസ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. സ്ഥാനമൊഴിയുന്ന ക്യാബിനറ്റ് സെക്രട്ടറി സർ മാർക്ക് സെഡ് വില്ലിൻ്റെ സേവനങ്ങളെ ബോറിസ് പ്രകീർത്തിച്ചു.

Other News