Monday, 23 December 2024

ലോക്ക് ഡൗണുകൾ വളരെ നേരത്തെ അവസാനിപ്പിക്കുന്നത് ‘ദുരന്തത്തിനുള്ള പാചകക്കുറിപ്പ്’ ആയിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കൊറോണ വൈറസിന്റെ വ്യാപനം ആഗോള തലത്തിൽ 25 മില്യൺ കടന്നു. 57 രാജ്യങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോകത്തെ 50 ൽ അധികം രാജ്യങ്ങളിൽ പുതിയ കൊറോണ കേസുകൾ ദിവസേന വർദ്ധിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് -19 കേസുകളുടെ ഏഴ് ദിവസത്തെ റോളിംഗ് ആവറേജ് കണക്കാക്കുമ്പോൾ കുറഞ്ഞത് 57 രാജ്യങ്ങളിൽ ഇൻഫെക്ഷൻ നിരക്കിൽ വ്യക്തമായ വർദ്ധനയുണ്ട്. മറ്റ് രാജ്യങ്ങളിൽ അപര്യാപ്തമായ ഡാറ്റയോ വ്യക്തമായി നിർവചിക്കപ്പെട്ട കണക്കുകളുടെ അഭാവമോ ഉണ്ടെങ്കിലും ദിവസേന വരുന്ന ഡസൻ കണക്കിന് കേസുകളിൽ കുറവുണ്ടായിട്ടില്ല.

കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ് അനുഭവിക്കുന്ന രാജ്യങ്ങൾ കൂടുതലും യൂറോപ്പ്, വടക്കേ ആഫ്രിക്ക, തെക്കേ ഏഷ്യൻ ഭാഗങ്ങളിലുള്ളവയാണ്. വേൾഡ് ഇൻഡാറ്റ സമാഹരിച്ച റിപ്പോ൪ട്ട് സൂചിപ്പിക്കുന്നത് നിലവിൽ ഇൻഫെക്ഷൻ ഏറ്റവും കൂടുതൽ പ്രതിദിനം ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്നായി യുകെ തുടരുന്നുവെന്നാണ്. മാരകമായ വൈറസ് സൃഷ്‌ടിച്ച രണ്ടാം തരംഗത്തിൽ സ്‌പെയിനിൽ പുതിയ ദൈനംദിന കേസുകളുടെ എണ്ണം റെക്കോർഡിന് അടുത്താണ്. ഒരു ദശലക്ഷം ആളുകൾക്ക് 162 പുതിയ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് അവസാനം ഉണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്കായ 170 കേസുകൾക്ക് അടുത്താണ് ഇപ്പോഴത്തെ ഇൻഫെക്ഷൻ നിരക്ക്. ഡസൻ കണക്കിന് രാജ്യങ്ങളിൽ പുതിയ ദൈനംദിന കേസുകൾ വർദ്ധിക്കുന്നതിനാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനുള്ള സാധ്യതകൾ തയ്യാറാക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 

Other News