Wednesday, 22 January 2025

വിൻ്റർ സമയത്ത് എൻഎച്ച്എസ് ആക്സിഡൻ്റ് ആൻഡ് എമർജൻസി സന്ദർശിക്കേണ്ടി വരുന്നവർക്ക് അപ്പോയിൻ്റ്മെൻ്റ് നല്കാനുള്ള സംവിധാനം ഉടൻ നിലവിൽ വരും.

വിൻ്റർ സമയത്ത് എൻഎച്ച്എസ് ആക്സിഡൻ്റ് ആൻഡ് എമർജൻസി സന്ദർശിക്കേണ്ടി വരുന്നവർക്ക് അപ്പോയിൻ്റ്മെൻ്റ് നല്കാനുള്ള സംവിധാനം ഉടൻ നിലവിൽ വരും. ഇതനുസരിച്ച് അടിയന്തിര ചികിത്സ ആവശ്യമുള്ളവർ NHS 111 നമ്പറിൽ വിളിക്കണം. ജീവനു ഭീഷണിയില്ലാത്ത കേസുകളിൽ രോഗികൾക്ക് ആക്സിഡൻ്റ് ആൻഡ് എമർജൻസിയിൽ എത്തേണ്ട സമയം നിശ്ചയിച്ചു നല്കും. അനാവശ്യമായി ചികിത്സയ്ക്കായി വെയിറ്റ് ചെയ്യേണ്ട അവസ്ഥ ഒഴിവാക്കുന്നതിനാണിത്. ആക്സിഡൻ്റ് ആൻഡ് എമർജൻസിയിൽ എത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനും സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനും പുതിയ സംവിധാനം സഹായിക്കും. ആവശ്യമെങ്കിൽ രോഗികളെ ജി.പി പ്രാക്ടീസുകളിലേയ്ക്കോ ഫാർമസിസ്റ്റിൻ്റെ അടുക്കലേയ്ക്കോ റഫർ ചെയ്യും. ആവശ്യമെങ്കിൽ ഹോം വിസിറ്റുകൾക്കു വേണ്ട സംവിധാനവും ഒരുക്കും. എന്നാൽ അപ്പോയിൻ്റ്മെൻറ് ബുക്ക് ചെയ്യാതെ ആക്സിഡൻ്റ് ആൻഡ് എമർജൻസിയിൽ എത്തുന്നവരെ തിരിച്ചയയ്ക്കില്ല.

പുതിയ ആക്സിഡൻ്റ് ആൻഡ് എമർജൻസി അപ്പോയിൻ്റ്മെൻ്റ് സ്കീം പ്ളിമൗത്തിലും കോൺവാളിലും ട്രയൽ ചെയ്തു വരികയാണ്. ബ്രിട്ടൻ്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വരും മാസങ്ങളിൽ ഇതു വ്യാപിപ്പിക്കും. വാക്ക് ഇൻ പേഷ്യൻ്റുകളുടെ എണ്ണത്തിലും എമർജൻസി അഡ്മിഷനുകളിലും വൻ കുറവാണ് എൻഎച്ച്എസിൽ ഉണ്ടായിട്ടുള്ളത്. 2019 ഏപ്രിലിൽ 2.1 മില്യൺ കേസുകളാണ് ആക്സിഡൻ്റ് ആൻഡ് എമർജൻസിയിൽ റെക്കോർഡ് ചെയ്യപ്പെട്ടത്. എന്നാൽ ഈ വർഷം ഏപ്രിലിൽ അത് 0.9 മില്യണായി കുറഞ്ഞു. കൊറോണ ക്രൈസിസുമൂലം പലരും അത്യാവശ്യ ചികിത്സകൾ പോലും ഒഴിവാക്കുന്ന സാഹചര്യമാണ് നിലവിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Other News