Tuesday, 24 December 2024

സഫോൾക്കിൾ 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിക്ക് വെടിയേറ്റു. ടീനേജർ അറസ്റ്റിൽ

സഫോൾക്കിൾ 15 വയസുള്ള സ്കൂൾ വിദ്യാർത്ഥിക്ക് വെടിയേറ്റു. ഇതേത്തുടർന്ന് ഒരു ടീനേജറെ പോലീസ് അറസ്റ്റ്‌ ചെയ്തു. കെസ്ഗ്രേവിലെ ഗ്രേഞ്ച് ഫാം ഏരിയയിൽ ഇന്ന് രാവിലെ 8.40 ഓടെയാണ് ഷൂട്ടിംഗ് നടന്നത്. വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി സഫോൾക്ക് പോലീസ് പറഞ്ഞു. കുട്ടിയെ എയർ ആംബുലൻസിൽ കേംബ്രിഡ്ജിലെ ആഡൻ ബ്രൂക്‌സ് ഹോസ്പിറ്റലിൽ അടിയന്തിര ചികിത്സയ്ക്കായി എത്തിച്ചു. ഷൂട്ടിംഗ് നടത്തിയെന്ന് സംശയിക്കുന്ന ടീനേജറെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇയർ 11 സ്റ്റുഡൻറ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി കെസ് ഗ്രേവ് ഹൈസ്കൂൾ സ്ഥിരീകരിച്ചു. കുട്ടികൾ സ്കൂളിലേയ്ക്ക് പോകുന്ന വഴിയ്ക്കാണ് ഷൂട്ടിംഗ്‌ നടന്നത്.

Other News