ഇംഗ്ലണ്ടിലെ വീടുകളിൽ നിയമപരമായി ഒന്നിച്ച് കൂടാവുന്ന ആളുകളുടെ എണ്ണത്തിൽ കുറവു വരുത്താൻ ഗവൺമെൻ്റ് ആലോചിക്കുന്നു
ഇംഗ്ലണ്ടിലെ വീടുകളിൽ നിയമപരമായി ഒന്നിച്ച് കൂടാവുന്ന ആളുകളുടെ എണ്ണത്തിൽ കുറവു വരുത്താൻ ഗവൺമെൻ്റ് ആലോചിക്കുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. നിലവിൽ അനുവദിച്ചിരിക്കുന്ന 30 എന്ന ലിമിറ്റ് എത്രയായാണ് കുറയ്ക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവർക്ക് ഇൻഡോറിൽ ഒന്നിച്ച് സമയം ചിലവഴിക്കാനാണ് ഇപ്പോൾ അനുമതിയുള്ളത്.
ബ്രിട്ടണിൽ നിലവിൽ രേഖപ്പെടുത്തിയിരിക്കുന്ന കൊറോണ ഇൻഫെക്ഷൻ നിരക്കിലെ വർദ്ധന ആശങ്കയുളവാക്കുന്നതാണെന്ന് സയൻറിഫിക് അഡ് വൈസർമാർ സൂചിപ്പിച്ചു. തിങ്കളാഴ്ച 2948 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതൽ ആവശ്യമാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കനുസരിച്ച് 100,000 ആളുകൾക്ക് 20 ഇൻഫെക്ഷൻ എന്ന നിലയിലാണ് ഇൻഫെക്ഷനുകൾ വർദ്ധിക്കുന്നത്. കൊറോണ സംബന്ധമായ ഗവൺമെൻ്റ് നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ആവശ്യപ്പെട്ടു.