Thursday, 23 January 2025

പുതിയ ഇലക്ട്രിക്/ഹൈഡ്രജൻ ട്രക്കുമായി ജനറൽ മോട്ടോഴ്സ്. ടെസ് ലയ്ക്ക് വിപണിയിൽ കടുത്ത മത്സരം നേരിടേണ്ടി വരും

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ജനറൽ മോട്ടോഴ്സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് / ഹൈഡ്രജൻ പിക്ക്‌ അപ്പ്‌ ട്രക്ക് പുറത്തിറക്കുമെന്ന് അറിയിച്ചു. അരിസോണയിലെ ഫീനിക്സ് ആസ്ഥാനമായുള്ള ഹൈബ്രിഡ് ട്രക്ക് ഡിസൈൻ കമ്പനിയായ നിക്കോള മോട്ടോഴ്സുമായി ചേർന്ന് ജനറൽ മോട്ടോഴ്സ് ബാഡ്ജർ പിക്ക് അപ്പ് ട്രക്ക് നിർമ്മാണത്തിന് 2 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പു വെച്ചു. ഓട്ടോമോട്ടിവ് ഭീമനായ ടെസ്ലയുടെ സൈബർ ട്രക്കിനെ വെല്ലാനാണ് ജനറൽ മോട്ടോഴ്സും നിക്കോളയും ഒരുമിച്ച് കൈകോർക്കുന്നത്.

ടെസ്ലയുടെ സൈബർ ട്രക്ക്‌ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണെങ്കിൽ, ബാഡ്ജർ ഇലക്ട്രിക്/ ഹൈഡ്രജൻ പ്രവർത്തന പതിപ്പ് ആയിരിക്കും. ജി എം - നിക്കോള ഡീലിനെ തുടർന്ന് നിക്കോളയുടെ 11% ഓഹരി ജെനറൽ മോട്ടോഴ്സിന് സ്വന്തമാകും. 2022 ഡിസംബർ ആദ്യവാരത്തോടെ ബാഡ്ജർ പുറത്തിറങ്ങുമെന്നാണ് പുതിയതായി കിട്ടിയ വിവരം. പുതിയ ക്ലാസ്സ് 7, ക്ലാസ്സ് 8 ട്രക്കിന് വേണ്ടിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ജനറൽ മോട്ടോഴ്സ് നിക്കോളക്ക് ലഭ്യമാക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ഹൈഡ്രജൻ ചാർജ്ജിങ് സ്റ്റേഷനുകൾ യുകെയിലും യൂറോപ്പിൽ ഉടനീളവും സ്ഥാപിക്കുവാൻ നിക്കോളയുടെ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

Other News