Thursday, 07 November 2024

ഇംഗ്ലണ്ടിൽ ഇൻഫെക്ഷൻ നിരക്ക് ഏറ്റവും കൂടുതൽ 19 മുതൽ 21 വയസ് വരെ പ്രായമുള്ളവരുടെ ഇടയിൽ. റൂൾ ഓഫ് സിക്സ് കർശനമായി നടപ്പാക്കാനൊരുങ്ങി ഗവൺമെൻ്റ്

ഇംഗ്ലണ്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ കൊറോണ നിയന്ത്രണങ്ങൾ ഗവൺമെൻ്റ് കർശനമായി നടപ്പാക്കാനൊരുങ്ങുന്നു. ഇൻഫെക്ഷൻ നിരക്ക് ഏറ്റവും കൂടുതൽ 19 മുതൽ 21 വയസ് വരെ പ്രായമുള്ളവരുടെ ഇടയിലാണെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ അഡ്വൈസർ ക്രിസ് വിറ്റി പറഞ്ഞു. 100,000 ന് 54 കേസുകളാണ് ഈ പ്രായക്കാരുടെ ഇടയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ഇൻഡോറിലും ഔട്ട് ഡോറിലും ആറിലധികം ആളുകൾ ഒന്നിച്ചു ചേരുന്നത് നിരോധിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 3000 ത്തോളം കൊറോണ കേസുകൾ ദിനംപ്രതി ഉണ്ടാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

നിയമപരമായി ആളുകൾക്ക് ഒത്തു ചേരാൻ അനുമതിയുള്ള പബുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ കസ്റ്റമേഴ്സിൻ്റെ കോണ്ടാക്ട് ഡീറ്റെൽസ് 21 ദിവസം സൂക്ഷിക്കണം. ഇത് ലംഘിക്കുന്ന ഫസിലിറ്റികൾ 1,000 പൗണ്ട് ഫൈൻ നല്കേണ്ടതായി വരും. യുകെയിലേയ്ക്ക് യാത്ര ചെയ്യുന്നവരും തങ്ങളുടെ കോണ്ടാക്ട് ഡീറ്റെൽസ് നൽകണം. ക്വാരൻറീൻ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനാണിത്. എൻ്റർടെയ്ൻമെൻ്റ് വെന്യൂകൾ, സ്റ്റേഡിയങ്ങൾ, കോൺഫറൻസ് സെൻററുകൾ എന്നിവിടങ്ങളിൽ ഒക്ടോബർ 1 മുതൽ കൂടുതൽ ആളുകൾക്ക് പ്രവേശനം നല്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ഗവൺമെൻ്റ് അറിയിച്ചു. സോഷ്യൽ ഡിസ്റ്റൻസിംഗ് ഉറപ്പു വരുത്തുന്നതിനായി സിറ്റി സെൻ്ററുകളിൽ മാർഷലുകളെ ആവശ്യമെങ്കിൽ വിന്യസിക്കും.

സപ്പോർട്ട് ബബിളുകളിൽ ആറിൽ കൂടുതൽ പേർ അനുവദനീയമാണ്. വിവാഹങ്ങൾ, ഫ്യൂണറലുകൾ, ടീ സ്പോർട്സ് എന്നിവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാവില്ല. എന്നാൽ പ്രൈവറ്റ് ഹോമുകൾ, പാർക്ക്, പബുകൾ, റെസ്റ്റോറൻ്റുകൾ എന്നിവ പുതിയ നിയന്ത്രണത്തിന് കീഴിൽ വരും. വർക്ക്, എഡ്യൂക്കേഷൻ തുടങ്ങിയവയ്ക്ക് പുതിയ ഭേദഗതി ബാധകമല്ല. പുതിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 100 പൗണ്ട് ഫൈൻ ഏർപ്പെടുത്തും. ആവർത്തിച്ച് ലംഘിക്കുന്നവർക്ക് 3,200 പൗണ്ട് വരെ പിഴയീടാക്കും. ആവശ്യമെങ്കിൽ നിയമലംഘകരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ബോറിസ് വ്യക്തമാക്കിയിട്ടുണ്ട്.

Other News