Wednesday, 22 January 2025

വിഞ്ചസ്റ്ററിൽ ഡബിൾ ഡെക്കർ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ബ്രിഡ്ജിൽ ഇടിച്ച് റൂഫ് തകർന്നു. മൂന്നു കുട്ടികൾക്ക് സാരമായ പരിക്ക്

വിഞ്ചസ്റ്ററിൽ ഡബിൾ ഡെക്കർ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. ബ്രിഡ്ജിൽ ഇടിച്ച് റൂഫ് തെറിച്ചുപോയി. മൂന്നു കുട്ടികൾക്ക് സാരമായ പരിക്ക് പറ്റി. 12 കുട്ടികൾക്ക് നിസാര പരിക്കും ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം നടന്നത്. ഹെൻറി ബ്യൂഫോർട്ട് സ്കൂളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായ മറ്റ് 57 കുട്ടികൾക്കും ഡ്രൈവർക്കും പരിക്കില്ല.

ബസ് ലേറ്റായി ഓടിയിരുന്നതിനാൽ ഡ്രൈവർ ഷോർട്ട് കട്ട് എടുത്ത് ടണലിൽ തെറ്റായ ദിശയിൽ പ്രവേശിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നു. 11 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

Other News