Sunday, 06 October 2024

വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കോവിഡ് -19 രോഗികൾക്ക്‌ തികച്ചും ഫലപ്രദമാണെന്ന് പുതിയ പഠനം

കൊറോണ വൈറസ് ബാധയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ വിറ്റാമിൻ ഡി സപ്ളിമെന്റുകൾ സഹായകമാണെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. സ്പെയിനിലെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റായ 50 കൊറോണ പേഷ്യൻ്റുകൾക്ക് ഒരാഴ്ച ഒരു മില്ലിഗ്രാം വീതം വിറ്റമിൻ ഡി സപ്ലിമെൻ്റുകൾ നല്കി നടത്തിയ റിസർച്ചിനെ തുടർന്നാണ് ഇക്കാര്യം പബ്ളിഷ് ചെയ്തത്. ഇവരിൽ രണ്ട് ശതമാനം രോഗികൾക്ക് മാത്രമേ ICU സപ്പോർട്ട് ആവശ്യമായി വന്നുള്ളൂ. ICU വിൽ പ്രവേശിക്കപ്പെട്ട രോഗികളും ക്രമേണ സുഖം പ്രാപിച്ചു. എന്നാൽ, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ നൽകാത്ത കൊറോണ ബാധിച്ച മറ്റൊരു ഗ്രൂപ്പിലെ 50% ആളുകളും ICU വിൽ പ്രവേശിപ്പിക്കപ്പെട്ടു.

വിറ്റാമിൻ ഡി സ്വീകരിക്കുന്ന സന്നദ്ധപ്രവർത്തകരിൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നത് പഠനത്തിൽ കണ്ടെത്തി. സ്പെയിനിലെ ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന രോഗികൾക്ക് ഗവേഷകർ ഉയർന്ന അളവിൽ കാൽസിഫെഡിയോൾ - വിറ്റാമിൻ ഡി സപ്ലിമെന്റ് നൽകി.
കോവിഡ് -19 ബ്രാഡികിനിൻ എന്ന രാസവസ്തുവിന്റെ നിർമ്മിതിക്ക് കാരണമാകുന്നു എന്നാണ് ഗവേഷകരിപ്പോൾ വിലയിരുത്തുന്നത്. ഇത് മൂലം രക്തക്കുഴലുകൾ ചോർന്നൊലിക്കുകയും വീക്കം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബ്രാഡികിനിൻ നിയന്ത്രിക്കുന്ന ചുരുക്കം ചില ഹോർമോണുകളിൽ ഒന്നാണ് കാൽസിഫെഡിയോൾ, ഇത് രോഗപ്രതിരോധ ശേഷി ഓവർ ഡ്രൈവിലേക്ക് പോകുന്നത് തടയുകയും ചെയ്യും.


കറുത്തവർഗ്ഗക്കാർ വിറ്റാമിൻ സ്വാഭാവികമായി ഉത്പാദിപ്പിക്കാത്തതു കൊണ്ട് അസുഖം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും പുതിയ പഠനം വിലയിരുത്തുന്നു. വിറ്റാമിൻ ഡി അമിതമായി കഴിക്കുന്നത് കാലക്രമേണ അസ്ഥിക്കും അവയവങ്ങൾക്കും ദോഷകരമായി ബാധിക്കുമെന്നും അതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത്തരം സപ്ളിമെന്റുകൾ കഴിക്കാവൂ എന്നും ഗവേഷകർ പറഞ്ഞു. പഠനത്തിനായി, സ്പെയിനിലെ കോർഡോബ സർവകലാശാല, ബെൽജിയത്തിലെ ഗവേഷണ സർവകലാശാല കെ.യു ലുവെൻ എന്നിവയിലെ ഗവേഷകർ കോവിഡ് -19 ഉള്ള 76 ആശുപത്രി രോഗികളെ നിരീക്ഷിച്ചു.

Other News