Thursday, 23 January 2025

യുകെയിൽ കൊറോണ റീപ്രൊഡക്ഷൻ നമ്പർ 1 നും 1.2 നുമിടയിൽ. ഇംഗ്ലണ്ടിൽ 8 ദിവസം കൊണ്ട് ഇൻഫെക്ഷനുകളുടെ എണ്ണം ഇരട്ടിയാകുന്നു

യുകെയിൽ കൊറോണ റീപ്രൊഡക്ഷൻ നമ്പർ 1 നും 1.2 നും ഇടയ്ക്കാണെന്ന് ഗവൺമെൻ്റ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ചകളിൽ ഇൻഫെക്ഷൻ നിരക്കിൽ ഉണ്ടായ വർദ്ധനയാണ് ഇതിനു കാരണം. ഇംഗ്ലണ്ടിൽ 8 ദിവസം കൊണ്ട് ഇൻഫെക്ഷനുകളുടെ എണ്ണം ഇരട്ടിയാകുന്നുണ്ട്. കൊറോണ കേസുകൾ ഇംഗ്ലണ്ടിൻ്റെ നോർത്തേൺ പ്രദേശങ്ങളിലും യുവജനങ്ങളുടെയിടയിലുമാണ് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ പ്രായം കൂടിയവരിലും ഇൻഫെക്ഷൻ വർദ്ധിക്കാൻ തുടങ്ങിയതിൻ്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങിയതായി ഹെൽത്ത് ഒഫീഷ്യൽസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച 3,539 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിനു മുമ്പിലെ ദിവസത്തെക്കാൾ 600 ഇൻഫെക്ഷനുകൾ അധികമാണിത്.

ഇംഗ്ലണ്ടിൽ കൊറോണ വ്യാപന നിരക്ക് ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവും വൻതോതിൽ വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിൻ്റെ നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക് ഷയർ ഭാഗങ്ങളിലാണ് പുതിയ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 65 വയസ് വരെയുള്ള എല്ലാ പ്രായക്കാരിലും ഇൻഫെക്ഷനുകൾ കൂടിയിട്ടുണ്ട്. 18 നും 24 നും ഇടയിലുള്ളവരിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകളുള്ളത്.

Other News