Thursday, 19 September 2024

ആഗോള തലത്തിൽ കോവിഡ് വാക്സിൻ എത്തിക്കാൻ 8,000 ജംബോ ജെറ്റുകൾ വേണ്ടി വരും. എയർലൈൻ ഇൻഡസ്ട്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അയാട്ട

ആഗോള തലത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുക എന്നത് എയർലൈൻ ഇൻഡസ്ട്രിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കുമെന്ന് അയാട്ട വ്യക്തമാക്കി . ഈ ഉദ്യമത്തിന് ഏകദേശം 8,000 ത്തോളം ബോയിംഗ് 747 വിമാനങ്ങൾ വേണ്ടി വരുമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു. ഫലപ്രദമായ കോവിഡ് വാക്സിൻ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഇതിനകം തന്നെ എയർലൈൻസ്, എയർപോർട്ടുകൾ, ആഗോള ആരോഗ്യ സ്ഥാപനങ്ങൾ, മരുന്നു നിർമാണ കമ്പനികൾ എന്നിവയുമായി സഹകരിച്ച് ആഗോള എയർലിഫ്റ്റിങ് പദ്ധതി അയാട്ട ആരംഭിച്ചു കഴിഞ്ഞു. പ്രാഥമികഘട്ട പ്രവർത്തനങ്ങളിൽ ഒരു വ്യക്തിക്ക് ഒരു ഡോസ്‌ വാക്സിൻ എന്ന അനുപാതത്തിലാണ് കണക്കാക്കിയിരിക്കുന്നത്

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ചരക്കു വിമാനങ്ങൾ തന്നെ വേണ്ടി വരും. പല യാത്രാ വിമാനങ്ങളിലും 2 മുതൽ 8 ഡിഗ്രി വരെ താപ നിലയിൽ മരുന്നുകൾ സൂക്ഷിക്കാനുള്ള സംവിധാനങ്ങളില്ല. ചില വാക്സിനുകൾക്ക്‌ രണ്ട് ഡിഗ്രി സെൽഷ്യസിലും താഴെ താപനില ആവശ്യമായി വന്നേക്കാം. വാക്സിൻ വിതരണത്തിനു വേണ്ട നടപടിക്രമങ്ങൾക്ക്‌ സൈനിക കൃത്യത ആവശ്യമാണെന്നും വാക്സിനുകൾ അംഗീകരിച്ച് വിതരണത്തിന് ലഭ്യമാക്കുമ്പോഴേക്കും വിതരണത്തിനു ആവശ്യമായ തയ്യാറെടുപ്പുകൾ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അയാട്ട സർക്കാരുകളോട് അഭ്യർത്ഥിച്ചു.

Other News