Monday, 23 December 2024

ഇംഗ്ലണ്ടിലെ നാല് മോട്ടോർവേകളിൽ സ്പീഡ് ലിമിറ്റ് 60 മൈലായി കുറയ്ക്കാൻ തീരുമാനിച്ചു. സെപ്റ്റംബർ അവസാനത്തോടെ നിയന്ത്രണം നിലവിൽ വരുമെന്ന് ഹൈവേയ്സ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിലെ നാല് മോട്ടോർവേകളിൽ സ്പീഡ് ലിമിറ്റ് 60 മൈലായി കുറയ്ക്കാൻ തീരുമാനിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ട്രയലിൻ്റെ ഭാഗമായാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ നിയന്ത്രണം നിലവിൽ വരുമെന്ന് ഹൈവേയ്സ് ഇംഗ്ലണ്ട് അറിയിച്ചു. അന്തരീക്ഷത്തിൽ നൈട്രജൻ ഡയോക്സൈഡ് കൂടിയ അളവിൽ കാണപ്പെടുന്ന മോട്ടോർവേ സെക്ഷനുകളിലാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കുന്നത്. നൈട്രജൻ ഡയോക്സൈഡ് മനുഷ്യൻ്റെ ശ്വാസകോശത്തിൻ്റെ പ്രവർത്തനങ്ങളെ ഹാനികരമായി ബാധിക്കുകയും ഒരു വർഷം 40,000 ത്തോളം മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്.

എം 6 ലെ ജംഗ്ഷൻ 6, 7 എം 1 ലെ ജംഗ്ഷൻ 33,34 മോട്ടോർവേ 602 ലെ ജംഗ്ഷൻ 1, 2, 3 എം 5 ലെ ജംഗ്ഷൻ 1, 2 എന്നീ ഭാഗങ്ങളിലാണ് സ്പീഡ് ലിമിറ്റ് കുറയ്ക്കുന്നത്. ഈ ലൊക്കേഷനുകളിൽ നാലര മൈൽ ദൂരത്തിൽ നിയന്ത്രണം 24 മണിക്കൂറും നടപ്പാക്കും. 12 മാസത്തിനു ശേഷം നിയന്ത്രണങ്ങൾ റിവ്യൂ ചെയ്യും. ഇക്കാലയളവിൽ ഈ ഭാഗങ്ങളിൽ എയർ ക്വാളിറ്റി മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് പഠനം നടത്തും. 

Other News