Monday, 23 December 2024

ബിർമ്മിങ്ങാമിൽ ഉത്തരം ലഭിച്ച പ്രാർത്ഥനയുടെ നിത്യമതിൽ ഉയരുന്നു. ക്രൈസ്തവ സ്മാരകത്തിൻ്റെ നിർമ്മാണം 2021 ൽ തുടങ്ങും. 169 അടി ഉയരമുള്ള സ്മാരകത്തിൻ്റെ പണി 2022 ൽ പൂർത്തിയാകും.

ബിർമ്മിങ്ങാമിൽ ഉത്തരം ലഭിച്ച പ്രാർത്ഥനയുടെ നിത്യമതിൽ ഉയരുന്നു. ക്രൈസ്തവ സ്മാരകത്തിൻ്റെ നിർമ്മാണം 2021 ൽ തുടങ്ങും. 169 അടി ഉയരമുള്ള സ്മാരകത്തിൻ്റെ പണി 2022 ൽ പൂർത്തിയാകും. ഒരു മില്യൺ ബ്രിക്കുകളാണ് കോൾസ് ഹില്ലിൽ പണിയുന്ന നിർമ്മിതിയ്ക്ക് ഉപയോഗിക്കുന്നത്. ഈസ്റ്ററിനോടനുബന്ധിച്ച് കുരിശിൻ്റെ വഴി നടത്തുമ്പോൾ തൻ്റെ മനസിൽ രൂപപ്പെട്ട ആശയമാണ് 14 വർഷത്തിനു ശേഷം സഫലീകൃതമാകുന്നതെന്ന് ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ളബ്ബിൻ്റെ മുൻ ചാപ്ളയിനായ റിച്ച് ഗാംബിൾ പറഞ്ഞു. നിത്യമതിലിലെ ഓരോ ബ്രിക്കും ഉത്തരം ലഭിച്ച പ്രാർത്ഥനയെ പ്രതിനിധാനം ചെയ്യും. നമ്മുടെ രാജ്യത്ത് ഓരോ ദിനവും അത്ഭുതങ്ങൾ നടക്കുന്നുവെന്ന് സഭാ സമൂഹത്തിന് പുറത്തുള്ളവരോട് ആശയ വിനിമയം ചെയ്യാനുള്ള മാർഗമായി ഇതിനെ കാണുന്നുവെന്ന് റിച്ച് ഗാംബിൾ പറയുന്നു.

സ്മാരകത്തിൻ്റെ നിർമ്മാണത്തിനാവശ്യമായ ഫണ്ടിംഗിനായി തൻ്റെ സോഫ്റ്റ് വെയർ ബിസിനസ് വിട്ട് റിച്ച് ഗാംബിൾ ക്രൗഡ് ഫണ്ടിംഗ് തുടങ്ങിയിരുന്നു. 47,000 പൗണ്ട് സ്വരൂപിച്ച റിച്ച് ഗാംബിൾ സ്മാരകത്തിൻ്റെ ഡിസൈൻ തെരഞ്ഞെടുക്കുന്നതിനായി ഒരു മത്സരവും നടത്തിയിരുന്നു. ലഭിച്ച 133 എൻട്രികളിൽ നിന്ന് സൗത്താംപ്ടണിലെ സ്നഗ് ആർക്കിടെക്ടിൻ്റെ ഇൻഫിനിറ്റി ലൂപ്പ് മാതൃക സ്മാരകത്തിനായി തെരഞ്ഞെടുത്തു. നിർമ്മാണത്തിനായി 9.5 മില്യൺ പൗണ്ട് ആവശ്യമാണ്. സ്മാരകം പൂർത്തിയായിക്കഴിയുമ്പോൾ 300,000 സന്ദർശകരെ ഒരു വർഷം ആകർഷിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിലൂടെ 9 മില്യൺ പൗണ്ട് ലോക്കൽ ഇക്കോണമിയിലേയ്ക്ക് വന്നു ചേരും.

Other News