Thursday, 19 September 2024

കൊറോണ വൈറസ് ചെറുക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ല. ബ്രിട്ടണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ മുന്നറിയിപ്പ്

കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചുള്ള കർശനമായ നിയമങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രതിനിധി യുകെ സർക്കാരിന് മുന്നറിയിപ്പ് നൽകി. COVID-19 കൊറോണ വൈറസ് ഭാവിയിലും പ്രചാരത്തിലുണ്ടാകുമെന്നും ആളുകൾ സ്വമേധയാ വൈറസിനെ ഗൗരവമായി കാണുകയും വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും, അതിനാൽ വൈറസിനെ നിയന്ത്രിക്കുന്നതോടൊപ്പം നമ്മുടെ ജീവിതവുമായി മുന്നോട്ടുപോകാനുള്ള വഴികളും കണ്ടെത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ഡേവിഡ് നബാരോ പറഞ്ഞു.

ജനങ്ങൾ എന്തു ചെയ്യണം, എന്തു ചെയ്യരുതെന്ന് നിയമനിർമ്മാണം നടത്തി വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നത് ദീർഘ കാലാടിസ്ഥാനത്തിൽ പ്രായോഗികമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർശനമായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ വീണ്ടും അവതരിപ്പിച്ചതിനെത്തുടർന്ന് ബോറിസ് ജോൺസണും യുകെ സർക്കാരും ഒരു പടി മുന്നോട്ട് പോയെന്ന് ബ്രെക്സിറ്റ് പാർട്ടി മുൻ ചെയർമാൻ റിച്ചാർഡ് ടൈസ് മുന്നറിയിപ്പ് നൽകി. തെറ്റിദ്ധാരണകൾ പരത്തുന്നതും തെറ്റായ വിവരങ്ങൾ കൈമാറുകയും വഴി, ജനങ്ങൾക്ക്‌ ബോറിസ് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ടൈസ്‌ പറഞ്ഞു.

ബിസിനസ്സ്‌ രംഗത്തും ജോലി മേഖലകളിലുമുള്ള പ്രത്യാഘാതങ്ങൾ ഇപ്പോൾത്തന്നെ ഭയാനകമാണ്. തൊഴിലില്ലായ്മ വർദ്ധിച്ചാൽ ഒരുപാട് ആളുകളെ അത് ബാധിക്കുമെന്നും വരുന്ന ശൈത്യകാലം ബ്രിട്ടനെ സംബന്ധിച്ച് നിർണ്ണായകമാണെന്നും ഹാർട്ട്ലി-ബ്രൂവറിയും അഭിപ്രായപ്പെട്ടു.

Other News