Wednesday, 22 January 2025

കെയർ ഹോമുകളെ സംരക്ഷിക്കുന്നതിനായി 546 മില്യൺ പൗണ്ടിൻ്റെ പാക്കേജ്. സ്റ്റാഫുകൾ ഒരു കെയർ ഹോമിൽ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തും.

കോവിഡ് ക്രൈസിസിൽ നിന്ന് കെയർ ഹോമുകളെ സംരക്ഷിക്കുന്നതിനായി 546 മില്യൺ പൗണ്ടിൻ്റെ പാക്കേജ് ഗവൺമെൻ്റ് മുന്നോട്ട് വച്ചു. വിൻ്റെറിൽ കോവിഡ് മൂലം കൂടുതൽ മരണങ്ങൾ കെയർ ഹോമുകളിൽ ഉണ്ടാകാനുള്ള സാധ്യത കണക്കിലെത്താണ് പുതിയ തീരുമാനം. ഇംഗ്ലണ്ടിൽ കൊറോണ മൂലമുണ്ടായ മരണങ്ങളിൽ ഏറിയ പങ്കും കെയർ ഹോമുകളിലാണ് സംഭവിച്ചത്.

പ്രധാനമായും സ്റ്റാഫുകൾ ഒരു കെയർ ഹോമിൽ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുമെന്ന് ഗവൺമെൻ്റ് സൂചിപ്പിച്ചു. സ്റ്റാഫുകൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതു മൂലം കൊറോണ വൈറസ് ഒരു കെയർ ഹോമിൽ നിന്ന് മറ്റൊന്നിലേയ്ക്ക് വ്യാപിക്കുന്ന അവസ്ഥ തടയാനാണിത്. ഇതു മൂലം സ്റ്റാഫുകൾ ജോലി ചെയ്യുന്ന മണിക്കൂറുകളിൽ കുറവു വന്നാൽ അതിനുള്ള നഷ്ടം പാക്കേജിലൂടെ നല്കും. കൂടാതെ സ്റ്റാഫുകൾ പബ്ളിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നത് കുറയ്ക്കാനും ഫണ്ട് നല്കും. ആവശ്യത്തിന് പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റുകൾ വാങ്ങാനും ഫണ്ട് വിനിയോഗിക്കും. ഫാമിലികൾക്ക് കെയർ ഹോം റെസിഡൻ്റ് സിനെ സന്ദർശിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും.
 

Other News