Tuesday, 03 December 2024

യുകെയിലെ കൊറോണ വൈറസ് അലർട്ട് ലെവൽ ഉയർത്താൻ മെഡിക്കൽ അഡ് വൈസർമാർ ശുപാർശ ചെയ്തു

യുകെയിലെ കൊറോണ വൈറസ് അലർട്ട് ലെവൽ ഉയർത്താൻ മെഡിക്കൽ അഡ് വൈസർമാർ ശുപാർശ ചെയ്തു. അലർട്ട് ലെവൽ മൂന്നിൽ നിന്ന് നാലിലേയ്ക്കാണ് ഉയർത്തുന്നത്. കൊറോണ ഇൻഫെക്ഷൻ നിരക്ക് വളരെ കൂടുതൽ / കുത്തനെ ഉയരുന്നു എന്നതാണ് ലെവൽ 4 അലർട്ട് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ ഉണ്ടായില്ലെങ്കിൽ ഒക്ടോബർ പകുതിയോടെ ദിവസേന 50,000 പുതിയ ഇൻഫെക്ഷനുകൾ യുകെയിൽ ഉണ്ടാകാമെന്നും ചീഫ് മെഡിക്കൽ അഡ് വൈസർമാർ ഗവൺമെൻ്റിനെ അറിയിച്ചു. ഇത്രയും ഇൻഫെക്ഷനുകൾ ഉണ്ടാകുന്ന പക്ഷം നവംബർ പകുതിയോടെ ദിവസവും 200 ഓളം മരണങ്ങൾ കൊറോണ മൂലം ഉണ്ടാകുന്ന സ്ഥിതിയിലേയ്ക്ക് രാജ്യം നീങ്ങുമെന്നും സർ പാട്രിക് വാലൻസും പ്രൊഫസർ ക്രിസ് വിറ്റിയും വ്യക്തമാക്കി.

ഡൗണിംഗ് സ്ട്രീറ്റിൽ ഇന്ന് രാവിലെ നടന്ന പ്രസ് ബ്രീഫിംഗിൽ ഇരുവരും നിലവിലെ കോവിഡ് സ്റ്റാറ്റിസ്റ്റിക്സ് വിശദീകരിച്ചു. ഓരോ 7 ദിവസങ്ങളിലും ഇൻഫെക്ഷനുകളുടെ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് അഡ് വൈസർമാർ പറഞ്ഞു. യുകെയിൽ ഏകദേശം 70,000 ത്തോളം പേർക്ക് നിലവിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ പരിഗണിച്ച് കൂടുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

Other News