Wednesday, 22 January 2025

കൊറോണ വൈറസ് ടീറ്റ്മെൻറിന് ആർത്രൈറ്റിസ് ഡ്രഗ് ഫലപ്രദമാണോയെന്നറിയാനുള്ള പരീക്ഷണങ്ങൾ യുകെയിൽ ആരംഭിച്ചു.

കൊറോണ വൈറസ് ടീറ്റ്മെൻറിന് ആർത്രൈറ്റിസ് ഡ്രഗ് ഫലപ്രദമാണോയെന്നറിയാനുള്ള പരീക്ഷണങ്ങൾ യുകെയിൽ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി സൗത്ത് മാഞ്ചസ്റ്ററിൽ നിന്നുള്ള കൊറോണ പേഷ്യൻ്റിന് ആർത്രൈറ്റിസ് ഡ്രഗ് ആദ്യമായി നല്കും. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറിയിലെ ഇൻറൻസീവ് കെയറിലാണ് 41 കാരനായ ഈ പേഷ്യൻ്റ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഒറ്റിലിമാബ് എന്ന ഡ്രഗ് റൂമറ്റോയിഡ് ആർത്രൈറ്റിസ് ചികിത്സയ്ക്കാണ് സാധാരണയായി ഉപയോഗിക്കുന്നത്. കോവിഡ് മൂലം ശ്വാസകോശത്തിനുണ്ടാകുന്ന ഗുരുതരമായ അവസ്ഥയ്ക്ക് വിമുക്തി നൽകുവാൻ ഒറ്റിലിമാബ് സഹായകമാകുമോ എന്നറിയാനുള്ള ട്രയലിന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാക് സോ സ്മിത്ത് ക്ളൈനാണ് നേതൃത്വം നല്കുന്നത്. കൊറോണ വൈറസ് വാക്സിൻ അടിയന്തിരമായി വികസിപ്പിക്കുന്നതിനായി ഗ്ലാക് സോ സ്മിത്ത് ക്ളൈന് പബ്ളിക് ഹെൽത്ത് റിസർച്ച് സ്റ്റാറ്റസ്, ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ നല്കിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റാണ് ഈ ട്രയൽ ലീഡ് ചെയ്യുന്നത്. അഞ്ചു ഹോസ്പിറ്റലുകളിലായി ഏകദേശം 800 ഓളം കോവിഡ് രോഗികളിൽ ഈ ട്രയൽ നടത്താനാണ് ഗ്ലാക് സോ സ്മിത്ത് ക്ളൈൻ ഉദ്ദേശിക്കുന്നത്. കോവിഡ് ബാധിച്ച ചിലരിൽ ഇമ്യൂൺ സിസ്റ്റം ഓവർ ഡ്രൈവിലേയ്ക്ക് പോകുന്ന അവസ്ഥയെ പ്രതിരോധിക്കുവാൻ ആർത്രൈറ്റിസ് ഡ്രഗ് ഫലപ്രദമാകമെന്നാണ് റിസർച്ചർമാർ കരുതുന്നത്.
 

Other News