എൻഎച്ച്എസിലെ ഓവർസീസ് ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് റീഇംബേഴ്സ് ചെയ്യാനാരംഭിച്ചു
കൊറോണ ക്രൈസിസിൽ സ്വന്തം ജീവൻ നല്കിയും രാജ്യത്തെ സേവിച്ച എൻഎച്ച്എസിലെ ഓവർസീസ് ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് റീഇംബേഴ്സ് ചെയ്യാനാരംഭിച്ചു. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ മെയ് മാസത്തിൽ ഉറപ്പു നല്കിയിരുന്നു. ഒക്ടോബർ ഒന്നുമുതൽ ഇതിനുള്ള ഓൺലൈൻ ആപ്ളിക്കേഷൻ www.gov.uk വെബ്സൈറ്റിൽ ലഭ്യമാണ്.
ഹെൽത്ത് സർച്ചാർജ് റീഇംബേഴ്സ്മെൻ്റിന് അപേക്ഷിക്കാനുള്ള ലിങ്ക്
2020 മാർച്ച് 31 ശേഷം എൻഎച്ച്എസിൽ ജോലി ചെയ്ത ഓവർസീസ് സ്റ്റാഫിന് ഇമിഗ്രേഷൻ സർച്ചാർജ് തിരികെ ലഭിക്കും. ഇതിനായി ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൽ ആഴ്ചയിൽ കുറഞ്ഞത് 16 മണിക്കൂർ വീതം ആറു മാസമെങ്കിലും ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. സ്റ്റാഫിൻ്റെ ഡിപ്പൻഡൻറുമാർക്കും സർച്ചാർജ് റീഇംബേഴ്സ്മെൻറിന് അർഹതയുണ്ട്. സർച്ചാർജ് മാർച്ച് 31ന് മുൻപ് അടച്ചവരും റീഇംബേഴ്സ്മെൻ്റ് പരിധിയിൽ വരും. ആറു മാസ ഇൻസ്റ്റാൾമെൻ്റുകളായാണ് തുക ലഭിക്കുക.
റീഇംബേഴ്സ്മെൻ്റിനുള്ള ആപ്ളിക്കേഷനുകൾ എൻഎച്ച്എസ് ബിസിനസ് സർവീസ് അതോറിറ്റിയും യുകെ വിസാ ആൻഡ് ഇമിഗ്രേഷനും ചേർന്നാണ് പ്രോസസ് ചെയ്യുന്നത്. 2019 ൽ മൂന്നു വർഷത്തെ ഹെൽത്ത് സർച്ചാർജ് ഒന്നിച്ച് നല്കിയ സ്റ്റാഫിന് 6 മാസത്തെ സർച്ചാർജിന് തുല്യമായ തുക തിരികെ ലഭിക്കാൻ 2020 ഒക്ടോബർ 1 മുതൽ അപേക്ഷിക്കാം. വീണ്ടും 2021 മാർച്ച് 31 ന് അടുത്ത ആറു മാസത്തെ സർച്ചാർജ് റീഇംബേഴ്സിന് അർഹത ലഭിക്കും.